കോഴിക്കോട്: പ്രവാചക പരാമര്‍ശ കേസില്‍ നൂപുര്‍ ശര്‍മ്മ മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടില്ലന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. വാദത്തിനിടെയില്‍ ഒരു ജഡ്ജി പറഞ്ഞ പരാമര്‍ശത്തെ പ്രധാനവാര്‍ത്തയാക്കി മാധ്യമങ്ങള്‍ നല്‍കുകയായിരുന്നു. ഇത് തെറ്റും അപകടകരവുമാണ് . മലയാളത്തിലെ പ്രമുഖ പത്ര ഉടമകളുമായും മുഖ്യപത്രാധിപന്മാരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി പറഞ്ഞു.
വാദത്തിനിടെ ജഡ്ജിമോരോ വക്കീലന്മാരോ പറയുന്ന അഭിപ്രായങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് സുപ്രീംകോടതിയും മറ്റ് കോടതികളും പലതവണ സൂചിപ്പിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ താല്പര്യം ഉള്ള വിഷയങ്ങളില്‍ തോന്നിയതുപോലെ വാര്‍ത്ത നല്കുന്ന രീതി പത്രങ്ങള്‍ തുടരുന്നു. പ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാരി നൂപുര്‍ ശര്‍മ്മ മാത്രമാണെന്നും അതിനാല്‍ രാജ്യത്തോട് മാപ്പു പറയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു എന്നാണ് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്്.
കേന്ദ്ര സര്‍ക്കാറിനേയും ബിജെപിയേയും പ്രധാനമന്ത്രിയേയുംെ വിമര്‍ശിക്കാനും തെറ്റുകള്‍ ചുണ്ടി കാണിക്കാനുമുള്ള അവകാശവും അധികാരവും മാധ്യമങ്ങള്‍ക്കുണ്ട്. അതോടൊപ്പം കേന്ദ്ര ഗവണ്മെന്റിന്റെ നയപരിപാടികളും വികസന നേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള പ്രദേശിക പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും മുഖ്യ പങ്ക് വഹിക്കാനുണ്ട് അനുരാഗ് പറഞ്ഞു.
ചര്‍ച്ചയില്‍ കേരളത്തിലെ 20 പത്ര ഉടമകളും പത്രാധിപന്മാരുമാരും പങ്കെടുത്തു.കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി, നിരവധി മികച്ച നിര്‍ദേശങ്ങള്‍ ലഭിച്ചതായും കൂട്ടിച്ചേര്‍ത്തു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കൊച്ചി ഓഫിസാണ് പരിപാടി സംഘടിപ്പിച്ചത്.
വ്യാജ വാര്‍ത്തകള്‍ കടുത്ത വെല്ലുവിളിയാണുയര്ത്തുന്നതെന്ന്് നേരത്തെ ജന്മഭൂമി കോഴിക്കോട് എഡിഷന് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത്
അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ മാധ്യമങ്ങള്‍ വലിയ വളര്‍ച്ചയാണു നേടിയത്. ഇതു നമുക്കു വിവര ലഭ്യതയ്ക്ക് ഏറെ സഹായകമായി. എന്നാല്‍, തെറ്റായ വിവരങ്ങളും മറ്റും വലിയ തോതില്‍ പ്രചരിക്കാനും ഇതിടയാക്കി. ഇത്തരം വ്യാജ വാര്‍ത്തകളും ദുഷ്പ്രചാരണങ്ങളും കിടമത്സരങ്ങളും എല്ലാ മേഖലകള്‍ക്കും വെല്ലുവിളിയാണ്. കേന്ദ്ര മന്ത്രി പറഞ്ഞു.
ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്, മാധ്യമങ്ങളുടെ രൂപവും രീതിയുമെല്ലാം മാറി. ഈ മാറ്റം പരമ്പരാഗത മാധ്യമങ്ങള്‍ക്കു മാത്രമല്ല വെല്ലുവിളിയായത്. അച്ചടി മാധ്യമങ്ങളുടെ തന്നെ ഡിജിറ്റല്‍ വായന അച്ചടിക്കോപ്പിയെക്കാള് മൂന്നിരട്ടി വരെ കൂടി. ഇതു വിവര ലഭ്യതയും ഏറെക്കൂട്ടി. പക്ഷേ വ്യാജ വാര്‍ത്തകള്‍ പെരുകുകയാണ്. കൊവിഡ് കാലത്ത് മഹാമാരിയുടെ പകര്‍ച്ചയെക്കാള്‍ വേഗത്തിലാണ് വ്യാജ വിവരങ്ങള്‍ പ്രചരിച്ചത്. ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും സംഭവിച്ചു. ഇത്തരം വ്യാജ വാര്‍ത്തകള്‍ മൂലം ഒട്ടേറെ ജീവനുകള്‍ നമുക്കു നഷ്ടപ്പെട്ടു, മന്ത്രി പറഞ്ഞു.ഇത്തരം അപകടങ്ങളെ അതിജീവിക്കാന്‍ അച്ചടി മാധ്യമങ്ങളില്‍, മറ്റു വാര്‍ത്താ സംവിധാനങ്ങളില്‍ എന്താണു സംഭവിക്കുന്നതെന്ന് നാം പരിശോധിച്ചു വിലയിരുത്തണം, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: