തേഞ്ഞിപ്പലം∙ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശി എം.മണികണ്ഠനെ(38)യാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.
തേഞ്ഞിപ്പാലത്തുള്ള സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ സർവകലാശാല വളപ്പിൽ ക്ലാസ് കട്ട് ചെയ്ത് കളിക്കുകയായിരുന്നു. ഇതിനിടെ വിദ്യാർഥിനിയുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയും തുടർന്ന് വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 12 വയസുള്ള കുട്ടിയാണ് പീഡനത്തിനിരയായത്.
ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: