കല്‍പ്പറ്റ : ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും അപകടത്തില്‍പ്പെട്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. വയനാട് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കെഎസ്ആര്‍ടിസി അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ബുധനാഴ്ച മൈസൂരുവിന് സമീപം സ്വിഫ്റ്റ് അപകടത്തില്‍ പെട്ടിരുന്നു.
വയനാട്ടില്‍ കോഴിക്കോട്- ബെംഗളൂരു സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. തോല്‍പെട്ടിക്ക് സമീപം വാഹനം റോഡരികിലെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കണ്ടക്ടറിനും മൂന്ന് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
തുടര്‍ന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ സംഭവ സ്ഥലത്തു നിന്നും മാറ്റിയത്. എന്നാല്‍ അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടും പകരം ഏര്‍പ്പെടുത്തിയ ബസ്സ് എത്താന്‍ വൈകിയതായും ആരോപണമുണ്ട്. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു.
മൈസുരുവിനടുത്ത് സ്വിഫ്റ്റ് അപകടത്തില്‍പെട്ടപ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഡിവൈഡറില്‍ തട്ടി ബസ് മറിയുകയായിരുന്നു. നഞ്ചന്‍കോടിന് സമീപമാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: