അട്ടപ്പാടി: അഗളിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (23) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്തും കണ്ണൂർ സ്വദേശിയുമായ വിനായകൻ എന്ന യുവാവിനും മർദ്ദനമേറ്റിട്ടുണ്ട്. ഇയാൾ ഗുരുതര പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.
തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. അഞ്ച് പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ ചെർപ്പുളശ്ശേരി സ്വദേശിയും മൂന്ന് പേർ അട്ടപ്പാടി സ്വദേശികളുമാണ്. തോക്ക് നല്‍കാമെന്ന് പറഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് നന്ദകിഷോര്‍ അക്രമി സംഘത്തില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
തോക്ക് നൽകാത്തത് അന്വേഷിക്കാൻ ഇരുവരെയും പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയും തർക്കം ഉടലെടുക്കുകയുമായിരുന്നു. ഇതാണ് നന്ദകിഷോറിന്റെ കൊലപാതകത്തിൽ കലാശിച്ചത്. അവശനായ നന്ദകിഷോറിനെ അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: