തിരുവനന്തപുരം : മകള്‍ വീണ വിജയന് ഉള്‍പ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ കള്ളം പറഞ്ഞെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി. സ്വപ്ന സുരേഷിന്റെ മാധ്യമങ്ങള്‍ക്ക് മുന്നേയുള്ള വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതെല്ലാം തള്ളുന്ന നിലപാടാണ് പിണറായി നിയമസഭയില്‍ സ്വീകരിച്ചത്. ഇതോടെയാണ് പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്കാന് തീരുമാനിച്ചത്.
യുഎഇ യാത്രക്കിടെ ബാഗേജ് മറന്നിട്ടില്ലെന്നതും, പിഡബ്ള്യൂസി ഡയറക്ടര്‍ ജെയിക് ബാലകുമാര്‍ തന്റെ കമ്പനിയും മെന്ററാണെന്നന്ന് വീണ പറഞ്ഞിട്ടില്ലെന്നുമയിരുന്നു മറുപടി. മെന്റര്‍ വിവാദത്തില്‍ ആരാണ് പച്ചക്കള്ളം പറഞ്ഞതെന്ന ചര്‍ച്ച മുറുകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ ഈ പ്രതിപക്ഷനീക്കം.
വീണയുടെ സ്ഥാപനമായ എക്സാലോജിക്കിന്റെ വെബ്പേജിലാണ് ജെയിക് ബാലകുമാര്‍ മെന്ററാണെന്ന് പ്രതിപാദിച്ചിട്ടുള്ളത്. ഇത് മാത്യൂ കുഴല്നാടന് പുറത്തുവിട്ടതോടെ മുഖ്യമന്ത്രി തന്റെ മകള്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അറിയിക്കുകയും യുഎഇ സന്ദര്‍ശനത്തിനിടെ ബാഗേജ് നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ക്ഷോഭിക്കുകയും ചെയ്തു.
പിന്നാലെ മാത്യൂ കുഴല്നാടന് തന്റെ പ്രസ്താവന തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു. അതേസമയം വിവാദങ്ങള്‍ ഉയര്‍ന്നതോടെ വീണയുടെ സ്ഥാപനമായ എക്സലോജിക്കിന്റെ വെബ്സൈറ്റില്‍ നിന്നും ജെയിക്കിന്റെ ചിത്രങ്ങളും പരാമര്‍ശിച്ചിരുന്ന ഭാഗങ്ങള്‍ പരാര്ശിച്ചവ നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ ഇതും മാത്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയായിരുന്നു.
അതേസമയം ക്ലിഫ് ഹൗസില്‍ രഹസ്യചര്‍ച്ചകള്‍ക്ക് പോയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ വിട്ടുപോയ ഉപഹാരങ്ങള്‍ അടങ്ങിയ ബാഗേജ് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ എത്തിച്ചെന്ന് എം ശിവശങ്കര്‍ കസ്റ്റംസിന് നല്കിയ മൊഴിയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: