ഇംഫാല്‍ : മണിപ്പൂര്‍ ഇംഫാലിലെ സൈനിക ക്യാമ്പിന് സമീപത്തായി മണ്ണിടിച്ചിലില്‍ രണ്ട് സൈനികര്‍ മരിച്ചു. ജിരി ബാം റെയില്‍വേ ലൈന്‍ സമീപം ടെറിട്ടോറിയല്‍ ആര്‍മിയുടെ ക്യാമ്പിന് സമീപത്തായാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ കുടുങ്ങിയ 13 സൈനികരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 55 ഓളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനായി നിയോഗിക്കപ്പെട്ട സൈനിക ക്യാമ്പിരുന്ന മേഖലയിലാണ് മലയിടിഞ്ഞത്. പരിക്കേറ്റവരെ സൈന്യത്തിന്റെ മെഡിക്കല്‍ യൂണിറ്റിലെത്തിച്ച് ചികിത്സ നല്‍കുന്നുണ്ട്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
എന്നാല്‍ തുപുല്‍ നദി മേഖലയിലെ കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ട്. ഹെലികോപ്ടര്‍ അടക്കം വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം. പ്രദേശവാസികളും സൈന്യത്തിന് സഹായമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: