തൊടുപുഴ: ഒരു സ്കൂട്ടറില്‍ അപകടകരമായ രീതിയില്‍ യാത്ര നടത്തിയ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥമായ ശിക്ഷ നല്കി മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ അഭ്യാസം കാണിച്ചവര്‍ രണ്ടു ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം നടത്തണമെന്ന് ഇടുക്കി ആര് ടി ഒ ആര് രമണന് ഉത്തരവിട്ടത്. ഇടുക്കി രാജമുടി മാര്‍ സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥികളായ അഞ്ചു പേരാണ് സ്ക്കൂട്ടറില്‍ കോളജില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്തതത്.
ജോയല്‍ വി ജോമോന് , ആല്ബിന് ഷാജി, അഖില്‍ ബാബു , എജില്‍ ജോസഫ് ,ആല്ബിന് ആന്റണി എന്നിവരെയാണ് ശിക്ഷിച്ചത്. ഇവര്‍ സ്ക്കൂട്ടറില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ ഇടുക്കി ആര്‍ടിഒയ്ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തിയാണ് ഇവരെ കണ്ടെത്തിയത്. വാഹനം ഓടിച്ച ജോയല്‍ വി ജോമോന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. രണ്ടായിരം രൂപ പിഴയും ഈടാക്കി. കുട്ടികളെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിളിച്ചു വരുത്തി ബോധവത്ക്കരണ ക്ലാസും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: