ന്യൂദല്‍ഹി: 2024ല്‍ മൂന്നാംവട്ടവും മോദി അധികാരത്തില്‍ വരുമോ എന്ന ലേഖകന്റെ ചോദ്യത്തിന് തീര്‍ച്ചയായും എന്ന മറുപടിയുമായി ഗുജറാത്ത് കേസില്‍ മോദിയെ വേട്ടയാടിയ മുന്‍ ഗുജറാത്ത് ഡിജിപി ആര്.ബി. ശ്രീകുമാര്‍. മാതൃഭൂമി പത്രത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ആര്.ബി. ശ്രീകുമാറിന്റെ ഈ മറുപടി.
പ്രതിപക്ഷത്തിന്റെ ദയനീയാവസ്ഥ കാണുമ്പോള്‍ മോദിയുടെ ജയത്തിനാണ് സാധ്യത കാണുന്നതമെന്നും ശ്രീകുമാര്‍ വിശദീകരിച്ചു. മോദിയെ ഒന്ന് വിവരിക്കാന്‍ പറഞ്ഞാല്‍ താങ്കളുടെ മറുപടി എന്തായാരിക്കും എന്ന ചോദ്യത്തിനും ശ്രീകുമാറിന്റെ മറുപടി മോദിയെ വാഴ്ത്തുന്നതായിരുന്നു.
“അദ്ദേഹം അസാമാന്യനായ ഒരു നേതാവാണ്. തന്റെ ലക്ഷ്യമെന്താണെന്നും അത് എങ്ങിനെയാണ് നേടിയെടുക്കേണ്ടതെന്നും കൃത്യമായി അറിയാവുന്ന നേതാവാണ്. ഈ ദൗത്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരു തരത്തിലുമുള്ള അവ്യക്തതകളുമില്ല. ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ നേതാക്കളെയും ത്രാസിന്റെ ഒരു തട്ടിലും മറ്റെ തട്ടില്‍ മോദിയുടെ ചെരിപ്പും വെച്ചാല്‍ മോദിയുടെ ചെരിപ്പിരിക്കുന്ന തട്ട് താഴ്ന്ന് നില്ക്കും”- ഇതായിരുന്നു ശ്രീകുമാറിന്റെ മറുപടി.
ഗുജറാത്ത് കലാപത്തിന്റെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദുമായി ചേര്‍ന്ന് മോദിക്കെതിരെ ഗൂഢാലോചന നടത്തിയതില്‍ പങ്കുണ്ടെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണ് മലയാളി കൂടിയായ ആര്.ബി. ശ്രീകുമാര്‍. സുപ്രീംകോടതി വിധിയില്‍ സാക്കിയ ജാഫ്രി നല്കിയ ഗുജറാത്ത് കലാപം സംബന്ധിച്ച കേസില്‍ മോദിയുടെ കുറ്റവിമുക്തനാക്കിയതോടെ ഈ കേസില്‍ വ്യാജരേഖ ചമച്ചതിനും വ്യാജ സത്യവാങ്മൂലത്തില്‍ സാക്ഷികളെക്കൊണ്ട് ഒപ്പിടീച്ചതിനും ഉള്‍പ്പെടെ ആര്.ബി. ശ്രീകുമാറിനെ ഗുജറാത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജൂലായ് രണ്ട് വരെ ഇവരെ റിമാന്റില്‍ വെയ്ക്കാന്‍ കോടതി ഉത്തരവുമിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: