തിരുവനന്തപുരം : നിയമസഭാ മന്ദിരത്തിന്റെ മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല. സഭയിലെ ദൃശ്യങ്ങള്‍ സഭാ ടിവി വഴി മാത്രമേ സംപ്രേഷണം ചെയ്യൂ. ചില തടസ്സങ്ങളെ പെരുപ്പിച്ച് കാണിച്ച് മാധ്യമ വിലക്കെന്ന രീതിയില്‍ വാര്‍ത്ത നല്‍കുകയാണെന്ന് സ്പിക്കര് എം.ബി. രാജേഷ്. നിയമസഭയിലെ മാധ്യമവിലക്കുണ്ടെന്ന വിഷയത്തില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം.
നിയമ സഭയിലെ ദൃശ്യങ്ങള്‍ സഭാ ടിവിയിലൂടെ സംപ്രേഷണം ചെയ്യും. സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കി. 2002-ലെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്.
പക്ഷം നോക്കിയല്ല സഭ ടിവിയില്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. നിയമസഭ മന്ദിരത്തിന്റെ മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല. ക്യാമറ കൂടാതെ പാസുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഭയില്‍ എവിടെയും പോകാന്‍ വിലക്കില്ല. ചില തടസ്സങ്ങളെ പെരുപ്പിച്ചുകാണിച്ച് മാധ്യമ വിലക്കാണെന്ന് പറയുകയാണ്.
സഭയിലെ ദൃശ്യങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളിലും മറ്റും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. സഭയിലെ ചില അംഗങ്ങള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കായി നല്കി. അവകാശ ലംഘനത്തിന് ഇവര്‍ക്കെതിരെ മന്ത്രി സജി ചെറിയാന് പരാതി നല്‍കിയിട്ടുണ്ട്. മീഡിയ റൂമില്‍ നിന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്തിയിട്ടുണ്ട്. സംഭവം അതീവ ഗുരുതരമാണ്.
സഭയിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് സഭയോടുള്ള അവഹേളനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുന്നത് അപലപനീയമാണ്. ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാാല്‍ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: