മുംബൈ: ഒരിയ്‌ക്കലും സംഭവിക്കില്ലെന്ന് കരുതിയതാണ് മഹാരാഷ്‌ട്രയില്‍ സംഭവിച്ചത്. അനിഷേധ്യ നേതാവായിരുന്ന ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയുടെ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് ഏക് നാഥ് ഷിന്‍ഡെ അനുകൂലികള്‍.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ട്വിറ്ററില്‍ പങ്കുവെച്ച ഉദ്ദവ് താക്കറെയുടെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ച ചിത്രങ്ങള്‍ :
ഇത് ഉദ്ധവ് താക്കറെ ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങള്‍ ഒരിയ്‌ക്കലും ചോദ്യം ചെയ്യപ്പെടില്ലെന്ന ധാരണയാണ് ഇതോടെ പൊളിഞ്ഞത്. മാത്രമല്ല, ഏക് നാഥ് ഷിന്‍ഡെയ്‌ക്ക് സ്വാധീനമുള്ള താനെ മേഖലയില്‍ ഉദ്ധവ് താക്കറെയുടെയും ഏക് നാഥ് ഷിന്‍ഡെയുടെയും പോരാട്ടം മെല്ലെ തെരുവിലേക്ക് നീങ്ങുകയാണ്.
ഉദ്ദവ് താക്കറെയുടെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ച ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ തന്നെ ട്വിറ്ററില്‍ പങ്കുവെച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഉദ്ധവ് താക്കറെ അനുകൂലികള്‍ വിമത ശിവസേന എംഎല്‍എമാരുടെ ഓഫീസുകളും പോസ്റ്ററുകളും തകര്‍ക്കുകയായിരുന്നു. ഞായറാഴ്ചയാണ് ഉദ്ധവ് താക്കറെ പക്ഷത്തിന് തിരിച്ചടി കിട്ടിയത്.
ഇതിനിടെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം ഏക് നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 15 വിമത ശിവസേന നേതാക്കള്‍ക്ക് വൈ പ്ലസ് വിഭാഗം സുരക്ഷ ഏര്‍പ്പെടുത്തിയതും വിമത ശിവസേന എംഎല്‍എമാരുടെ അനുയായികള്‍ക്ക് ആവേശം പകര്‍ന്നു. നേരത്തെ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സെ പാട്ടീലും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വിമത എംഎല്‍എമാരുടെ വീടുകള്‍ക്കുള്ള പൊലീസ് സംരക്ഷണം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ മകന്‍ ആദിത്യ താക്കറെയും വക്താവ് സഞ്ജയ് റാവുത്തും വിമതര്‍ ശാരീരികമായ ആക്രമണത്തിന് ഇരയാകേണ്ടി വരും എന്ന നിലയിലുള്ള ഭീഷണികളും മുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: