കോട്ടയം: എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജില്ലയിലുടനീളം യോഗ പ്രദര്‍ശനം സംഘടിപ്പിക്കപ്പട്ടു. എല്ലാ സ്‌കൂളുകളിലും യോഗ പരിശലീനങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു.വിവിധ സംഘടനകളുടെയും, രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും യോഗ ദിനാചരണം നടന്നു. ബിജെപിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു. തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ ബിജെപി സംഘടിപ്പിച്ച യോഗ പ്രദര്‍ശനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എസ്.രതീഷ്, പി.കെ.രവീന്ദ്രന്‍, മേഖല വൈസ് പ്രസിഡന്റ് ടി.എന്‍.ഹരികുമാര്‍, ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് റീബ വര്‍ക്കി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടയം നഗരസഭ അംഗവും യോഗ ആചാര്യനുമായ കെ.ശങ്കരന്‍ നേതൃത്വം നല്‍കി.
സേവാഭാരതിയുടെ നേതൃത്വത്തില്‍ പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തില്‍ ലഹരി മുക്ത കേരളം ആരോഗ്യ കേരളം എന്ന സന്ദേശമുയര്‍ത്തി യോഗദിനാചരണവും യോഗ പഠനവും നടത്തി. സേവാഭാരതി പ്രസിഡന്റ് ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. കുറിച്ചി അദ്വൈതാശ്രമത്തിലെ കൈവല്യാനന്ദ സരസ്വതി ഉദ്ഘാടന ചെയ്തു. പ്രൊഫ.നയന.ബി.എസ്, മുരളീധന്‍.സി.ആര്‍, ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക്ക് പ്രമുഖ്
പി.ആര്‍.സജീവ് എന്നിവര്‍ സംസാരിച്ചു. യോഗാചാര്യന്‍ എസ്.ആര്‍.മുരളീകൃഷ്ണന്‍ യോഗ പരിശീലനം നടത്തി. ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം’ എന്ന സന്ദേശത്തോടെ അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ സേവാഭാരതി കിടങ്ങൂര്‍ പഞ്ചായത്ത് സമിതി യോഗാ ദിനാചരണം നടത്തി. പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷനായി. ഡോ. എം.സുജലക്ഷ്മി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ബി.സജി, ട്രഷറര്‍ ബിബിന്‍ വേണുഗോപാല്‍,ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍ പി.ജി. ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു. ഗോപലകൃഷ്ണന്‍ നായര്‍, ജി. ദിനേശ്, കെ.എസ്. മനോജ്, കെ.ആര്‍ സതീഷ് കുമാര്‍, കെ.വി. പ്രസാദ് കുമാര്‍, പി മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി. വലവൂര്‍ ഗവ.യു പി സ്‌കൂളില്‍ അന്താരാഷ്‌ട്രയോഗ ദിനം ആചരിച്ചു.സെന്റ്.തോമസ് കോളേജിലെ ഉന്നത് ഭാരത് സെല്‍ അഭിയാന്റെ നേതൃത്വത്തില്‍ നടത്തിയ യോഗാദിന ആചരണം കരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്്് മഞ്ചു ബിജു ഉദ്ഘാടനം ചെയ്തു.
ഇടുക്കി പ്രകൃതി ശക്തി ക്ലിനിക് ഓഫ് നാച്ചുറല്‍ മെഡിസിനിലെ ഡോ.സുവിത് വി.ദാസ്‌സന്ദേശം നല്‍കി. ഭാരത് അഭിയാന്‍ സെല്ലിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.രതീഷ് എം,കരൂര്‍ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി മുണ്ടത്താനം, പിടിഎ പ്രസിഡന്റ് റെജി എം.ആര്‍, എസ്എംസി ചെയര്‍മാന്‍ രാമചന്ദ്രന്‍ കെ.എസ്, പ്രധാനാദ്ധ്യാപകന്‍ രാജേഷ് എന്‍.വൈ. എന്നിവര്‍ സംസാരിച്ചു.
സ്വാമി വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന യോഗ ദിനാചരണം പുലിയന്നൂര്‍ ഡോ. ചിദംബരം ആയുര്‍വേദ, യോഗ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ.പി.സി.ഹരികൃഷ്ണന്‍ നേതൃത്വം നല്‍കി.ആര്‍ഷഭാരതം ലോകത്തിനു നല്‍കിയ വലിയ സമ്മാനമാണ് യോഗ എന്ന് കുവൈറ്റിലെ പിഎംആര്‍ ഹോസ്പിറ്റലില്‍ ഫിസിയോതെറാപ്പിസ്റ്റ് ആയിട്ടുള്ള ഡോ. അജിത് കുര്യന്‍ പറഞ്ഞു. സേവാഭാരതി വാഴപ്പള്ളി പഞ്ചായത്ത് സമിതി സംഘടിപ്പിച്ച യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി.സുഭാഷ് യോഗാ പരിശീലനം നയിച്ചു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവായ ജഗത് ചന്ദ്രനെ അനുമോദിച്ചു.
എസ്എസ്എല്‍സിപരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചീരഞ്ചിറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി. സന്തോഷ് വി.പി, രാജപ്പന്‍ കെ. കെ, വരുണ്‍ ചന്ദ്രന്‍, വി. സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു. സേവാഭാരതി പായിപ്പാട് സംഘടിപ്പിച്ച യോഗ പരിശീലനം ബിലീവേഴ്സ് ഹോസ്പിറ്റല്‍ വൈസ് പ്രിന്‍സിപ്പാളും ഓങ്കോളജി വകുപ്പ് തലവനുമായ ഡോ. ജോമ്‌സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ബിജു അമ്പിയില്‍ അധ്യക്ഷനായി. സിവില്‍ സര്‍വീസില്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 21-ാം റാങ്ക് നേടിയ ദിലീപ് കൈനിക്കര യോഗദിന സന്ദേശം നല്‍കി. ബിനു വെള്ളാപ്പള്ളി, അമ്പരീഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു. യോഗാചാര്യന്‍ അജിത്ത് കുമാര്‍.എച്ച് യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: