ന്യൂദല്‍ഹി: ഇന്ത്യന്‍ ബാങ്കിന്റെ വിവാദനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി വനിത കമ്മീഷന്.മൂന്നോ അതിലധികമോ മാസം ഗര്‍ഭിണിയായ സത്രീകള്‍ക്ക് നിയമനവിലക്ക് ഏര്്പ്പെടുത്തുന്ന പുതിയ നിയമന മാര്‍ഗങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ ബാങ്കിന് നോട്ടീസ് അയച്ചിരിക്കുന്നത്.’ദി കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി 2020′ പ്രകാരം ഗര്‍ഭിണികള്‍ക്ക് അവകാശപ്പെട്ട ആനൂകൂല്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇന്ത്യന്‍ ബാങ്കിന്റെ നടപടി വിവേചതനപരവും നിയമവിരുദ്ധവുമാണെന്ന് കമ്മീഷന് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
്
അടുത്തിടെ പുറത്തിറക്കിയ നിയമാവസ്ഥപ്രകാരം 12 ആഴ്ച്ചയോ, അതില്‍ കൂടുതലോ ഉളള ഗര്‍ഭാവസ്ഥയാണെന്ന് കണ്ടെത്തിയാല്‍ ഇവരെ പ്രസവം കഴിഞ്ഞ് ആറ്മാസം വരെ താല്‍ക്കാലികമായി അയോഗ്യയായി പ്രഖ്യാപിക്കും.പ്രസവം ശേഷം ആറ്മാസം കഴിഞ്ഞ് മെഡിക്കല്‍ ടെസ്റ്റിന് വിധേയരാകണം.രജിസ്റ്റര്‍ ചെയ്ത ഡോക്റുടെ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ശേഷം മാത്രമെ ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കാവു.
പുതുക്കിയ നിയനം പിന്‍വലിക്കാനും, നയം എങ്ങനെ രൂപവത്ക്കരിച്ചു എന്നതിനെക്കുറിച്ചുളള പൂര്‍ണ്ണ വിശദാംശങ്ങള്‍ നല്‍കാനും ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടതായി കമ്മീഷന് പറഞ്ഞു.ജൂണ്‍ 23ന് മുന്‍പ് വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണം.വിഷയത്തില്‍ റിസര്‍ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കത്തെഴുതിയതായി ദല്‍ഹി വനിതാ കമ്മീഷന് പ്രസ്ഥാവനയില്‍ പറഞ്ഞു.ഇതിന് പുറമെ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ ലൈംഗികതയുടെ അ്ടിസ്ഥാനത്തിലും നടപടി വിവേചനമാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.സ്ത്രീകളോട് വിവേചനം കാണിക്കുന്ന നിയമങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെ രാജ്യത്തിലെ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കാനും വിഷയത്തില്‍ ഇടപെടാനും ആര്.ബി.ഐ ഗവര്‍ണറോട്, കമ്മീഷന് ആവശ്യപ്പെട്ടു. ജനുവരിയില്‍ എസ്.ബി.ഐയും ഇത്തരമൊരു നിയമം കൊണ്ടു വന്നെങ്കിലും, പിന്നീട് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: