ന്യൂദല്‍ഹി:ബീഹാറിലെ സിവനിലെ ഒരു പള്ളിയിലെ മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഖത്തറിലെ അല്‍ ജസീറ അറബിക് പത്രം. ബീഹാറിലെ സിവനിലുള ഖാലിസ്പൂര് ഗ്രാമത്തിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുന്ന മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നു എന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അല്‍ ജസീറ അറിബിക് ട്വിറ്ററില്‍ അറബിക് ഭാഷയില്‍ നടത്തിയ ഒരു ട്വീറ്റ് ഇന്ത്യയുടെ വൈറലായി പ്രചരിക്കുകയാണ്.
മൗലവിയെ കൊന്നത് ഹിന്ദുക്കളാണെന്ന വ്യാജവാര്‍ത്ത ഉള്‍പ്പെടുത്തി അല്‍ ജസീറ അറബിക് ട്വിറ്ററില്‍ നല്കിയ വിവാദ ട്വീറ്റ്:
വാസ്തവത്തില്‍ പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു മൗലവിയെ കഴുത്തറുത്തു കൊന്നു എന്ന വാര്‍ത്ത ശരിയാണ്. എന്നാല്‍ ആ കൊലപാതകത്തിന് പിന്നില്‍ മൗലവിയുടെ ബന്ധുക്കള്‍ തന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അല്‍ജസീറ അറബിക് നല്കിയ വ്യാജവാര്‍ത്ത ഉള്‍പ്പെട്ട അറബികില്‍ നല്കിയ ട്വീറ്റിന്റെ ഇംഗ്ലീഷ് പരിഭാഷ
സിവനിലെ മൗലവിക്ക് നീതി നല്കു എന്ന ഹാഷ്ടാഗില് (ജസ്റ്റിസ് ഫോര്‍ സിവന് മൗലവി ) ഈ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മൗലവിയെക്കൊന്ന ഹിന്ദു ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്ന ആഹ്വാനത്തോടെയാണ് അല്‍ ജസീറ അറബിക് ട്വിറ്ററില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം മരിച്ചുകിടക്കുന്ന മൗലവിയുടെ ചിത്രവും നല്‍കിയിട്ടുണ്ട്.
ജൂണ്‍ 9നും 10നും ഇടയ്ക്കുള്ള അര്‍ദ്ധരാത്രിയിലാണ് മൗലവി കൊല്ലപ്പെടുന്നത്. ഖാലിസ്പൂരിലെ മുഫസ്സില്‍ പൊലീസ് സ്റ്റേഷന് പ്രദേശത്താണ് സിവനിലെ പള്ളി നിലകൊള്ളുന്നത്. 85 വയസ്സ് പ്രായമുള്ള സാഫി അഹമ്മദ് എന്ന മൗലവിയാണ് പള്ളിക്കുള്ളില്‍ കൊല ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ജാഗരണ്‍ പത്രവാര്‍ത്തയനുസരിച്ച് ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള വ്യക്തിഗതമായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും സ്റ്റേഷന് ചുമതലയുള്ള വിനോദ് കുമാര്‍ സിങ്ങ് പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മൗലവി സാഫി അഹമ്മദും ഉള്‍പ്പെട്ടിരുന്നു.
പള്ളി തൂത്തുവാരാന്‍ ചെന്ന തൂപ്പുകാരിയാണ് ജൂണ്‍10ന് രാവിലെ മൗലവിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഉടനെ നാട്ടുകാരെ വിളിച്ചു. പിന്നീട് പൊലീസിന് അറിയച്ചതോടെ പൊലീസ് തൊട്ടടുത്തുള്ള സദര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൗലവിയുടെ മകന് അഷ്ഫാക് അഹമ്മദ് പറയുന്നത് ഒരു പുരാതന തറവാട് വീടിനെച്ചൊല്ലി തര്‍ക്കമുണ്ടെന്നാണ്. സാഫിയുടെ മൂന്ന സഹോദരന്റെ പേരക്കുട്ടിയുടെ വിവാഹമായിരുന്നു മെയ് 22ന്. മൂത്ത അമ്മാവന് ഉമര്‍ അഹമ്മദിനോട് വീട്ടില്‍ നിന്നും പുറത്തുപോകാനും അപ്പോള്‍ മറ്റ് ബന്ധുക്കള്‍ക്ക് ആ വീട്ടില്‍ താമസിക്കാമെന്നും ചില ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വിവാഹത്തിന് ശേഷം അവര്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഒരു മുറി പൂട്ടിയ നിലയിലായിരുന്നു. ഉമര്‍ അഹമ്മദ് ഈ മുറി തുറക്കാന്‍ സമ്മതിച്ചില്ല. അതിന്റെ പേരില്‍ അഷ് ഫാകിനെയും ബാപ്പയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രശ്നം പിന്നീട് പഞ്ചായത്തില്‍ ചര്‍ച്ചയായി. പക്ഷെ ഇവര്‍ക്ക് നീതി കിട്ടിയില്ല. എന്നാല്‍ പിന്നീട് കോടിയില്‍ നിന്നും ഷാഫി അഹമ്മദിനും കൂട്ടര്‍ക്കും അനുകൂലമായി വിധി കിട്ടി. എന്നാല്‍ അമ്മാവന് ഉമര്‍ അഹമ്മദ് അടച്ചിട്ട മുറിയിലേക്ക് പ്രവേശനം കിട്ടിയില്ല. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ പൊലീസ് സ്റ്റേഷനിലെ ജനതാ ദര്‍ബാറിനെ സമീപിക്കാന്‍ ഇരിക്കുകയായിരുന്നു. പള്ളിയില്‍ ചൂടായതിനാല്‍ മട്ടുപ്പാവിലേക്ക് കിടക്കാന്‍ പോയതാണ് ഷാഫി അഹമ്മദ് എന്ന മൗലവി. അഞ്ജാതരായ അക്രമികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
ഖത്തറില്‍ മോദി സര്‍ക്കാരിനും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും എതിരെ വ്യാജവാര്‍ത്തകളും ഹിന്ദുഫോബിയയും നിറയ്ക്കുന്നതില്‍ അല്‍ജസീറയ്ക്കും പങ്കുണ്ടെന്ന തരത്തില്‍ ചില പഠനങ്ങള്‍ വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: