കോട്ടയം : ഭാര്യയെയും മകളെയും കളിയാക്കിയെന്നാരോപിച്ച് അന്യസംസ്ഥാനതൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു.ഒഡീഷാ ബരംപൂര്‍ സ്വദേശി ശിശിര്‍(30)ആണ് മരിച്ചത്.സംഭവത്തില്‍ നാഗമ്പടം ഉഴത്തില്‍ ലെയ്നില്‍ താമസിക്കുന്ന ബരംപൂര്‍ സ്വദേശി രാജേന്ദ്ര റെഡ്ഡിയെ(40) പോലീസ് അറസ്റ്റ് ചെയ്തു.ഇവര്‍ ഒരേ നാട്ടുകാരണ്.നാട്ടില്‍ വെച്ച് ശിശിര്‍ രാജേന്ദ്രയുടെ ഭാര്യയോടും മക്കളോടും അപമര്യാദയായി പെരുമാറിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി ഇവര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു.തര്‍ക്കം വളര്‍ന്നാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ബരംപൂരില്‍ അയല്‍വാസികളാണ് രാജേന്ദ്രയും ശിശിറും.ഒരു വര്‍ഷത്തോളമായി തിരുവഞ്ചൂരില്‍ കെട്ടിടം പണിക്കായി എത്തിയതാണ്.നാട്ടില്‍ വെച്ച് ശിശിര്‍ രാജേന്ദ്ര റെഡിയുടെ ഭാര്യയെയും മകളെയും കളിയാക്കിയിരുന്നു.ഇതിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇയാള്‍ കേരളത്തിലെത്തി.പിന്നീടും ഇയാള്‍ ഫോണില്‍ വിളിച്ച് രാജേന്ദ്രയെ പ്രകോപിപ്പിച്ചിരുന്നു.ഇന്നലെ രാജേന്ദ്ര, മുന്ന എന്ന ആളുടെ ഫോണില്‍ നിന്ന് ശിശിരിനെ വിളിച്ച് നാഗമ്പടം റെയില്‍വേ ഗുഡ് ഷെഡ് റോഡിന് സമീപം എത്താന്‍ ആവശ്യപ്പെട്ടു.
ഇവിടെത്തി വീണ്ടും തര്‍ക്കം ആരംഭിച്ചു ഉടന്‍ ശിശിര്‍ കൈയ്യില്‍ കരുതിയിരുന്ന വാളെടുത്ത് രാജേന്ദ്രയെ വെട്ടാന്‍ ശ്രമിച്ചു.വാള് പിടിച്ചുവാങ്ങി ശിശിറിനെ രാജേന്ദ്ര വെട്ടുകയായിരുന്നു.ശിശിര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.ഒപ്പമുണ്ടായിരുന്നവര്‍ രാജേന്ദ്ര റെഡ്ഡിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി റെയില്‍വേ പോലീസിന് കീഴടങ്ങി.റെയില്‍വേ പോലീസ് ഇയാളെ ഈസ്റ്റ് പോലീസിന് കൈമാറി.ഡിവൈഎസ്പി ജെ.സന്തോഷ്കുമാര്‍, വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനൂപ് കൃഷ്ണന്, എസ്.ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.വെട്ടാനുപയോഗിച്ച ആയുദ്ധം കണ്ടെത്തിയിട്ടില്ല.മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്ത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: