പ്രതിരോധ സേവനങ്ങളിലേക്കുളള റിക്രൂട്ട്മെന്റ് അഗ്നിപഥിനെ പിന്തുണച്ച് ആത്മീയാചാര്യന് ശ്രീ ശ്രീ രവിശങ്കര്‍.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ റിക്രൂട്ട്മെന്റ് പദ്ധതി വളരെ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.സ്വിറ്റ്സര്‍ലന്റ്, സിംഗപ്പൂര്‍ പോലുളള രാജ്യങ്ങളെ അ്പേക്ഷിച്ച് ഇന്ത്യയുടെ പദ്ധതി വളരെ മികച്ചതാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
‘ ലോകമെമ്പാടും, സ്വിറ്റര്സര്ലാന്റ്, സിംഗപൂര്‍ പോലുളള ചെറിയ രാജ്യങ്ങള്‍ പോലും, ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ സൈനിക സേവനം നിര്‍ബന്ധമാണ്.ഇത് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ പുതിയ സൈനികസേവന പദ്ധതിയാണ് ഏറ്റവും മികച്ചത്’ അദ്ദേഹം പറഞ്ഞു.രാജ്യത്തെ പ്രതിജ്ഞാബന്ധരായ യുവാക്കള്‍ക്കുളള അവസരമാണ് അഗ്നിപഥെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.’ ത്യാഗമനോഭാവത്തോടെ പുറത്ത് വന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ അര്പ്പണബോധമുളള യുവാക്കള്‍ക്ക് ഇതൊരവസരമാണ്, വഞ്ചിതരാവരുത്, ശരിയായി ചിന്തിക്കുക,ലഭ്യമായ സൗകര്യങ്ങളും, പരിശീലനവും ഉപയോഗിച്ച് സ്വന്തമായും, രാജ്യത്തിനും പ്രയോജനം ചെയ്യുക അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: