ന്യൂദല്‍ഹി: പ്രവാചക പരാമര്‍ശനം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ ബിജെപിയുടെ അടുത്ത ദല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. നൂപുര്‍ ശര്‍മയെ 6-7 മാസത്തിനുള്ളില്‍ വലിയ നേതാവായി ബിജെപി ഉയര്‍ത്തിക്കാട്ടുമെന്നും അദേഹം പറഞ്ഞു. ബിജെപിയുടെ നീക്കങ്ങള്‍ ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ സാധിക്കില്ലെന്നും ഒവൈസി പറഞ്ഞു.
നൂപുര്‍ ശര്‍മയെ ബിജെപി സംരക്ഷിക്കും. 6-7 മാസത്തിനുള്ളില്‍ ഇവര്‍ വലിയ നേതാവായി മാറുമെന്ന് എനിക്കറിയാം. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്. അവരെ അറസ്റ്റ് ചെയ്ത് തെലങ്കാനയിലേക്ക് കൊണ്ടുവരാന്‍ തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നൂപുറിനെതിരെ എഐഎംഐഎം പരാതി നല്‍കിയിട്ടുണ്ടെന്നും ഉവൈസി പറഞ്ഞു.
ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ മതവിശ്വാസത്തെ മുറിവേല്പ്പിച്ചപ്പോള് പരാമര്‍ശം നടത്തിയതാണെന്നുമാണു നൂപുര്‍ ശര്‍മ സംഭവത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ഭീംസേന മേധാവി സത്പാല്‍ തന്‍വാറിനെയാണ് ദല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഗുര്‍ഗാവില്‍ നിന്നാണ് ഇയാളെ പിടി കൂടിയത്.മതവിദ്വേഷപ്രചാരണത്തിനും കലാപനീക്കത്തിനും ഗുര്‍ഗാവ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. യുവമോര്‍ച്ച നേതാവ് സര്‍വ പ്രിയ ത്യാഗിയുടെ പരാതിയിലാണ് തന്‍വാറിനെതിരെ കേസെടുത്തത്.
നൂപുര്‍ ശര്‍മ്മയ്ക്കെതിരായ തന്‍വാറിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ത്യാഗിപരാതിയില്‍ ചൂണ്ടിക്കാട്ടി. ഹിന്ദുവിരുദ്ധമായ വീഡിയോകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ കുപ്രസി2ദ്ധനാണ് സത്പാല്‍ തന്‍വാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: