..ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന സമരം മൂലം 691 തീവണ്ടികള്‍ യാത്ര റദ്ദാക്കി. ഈ തീവണ്ടികളില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ പലരും ആശങ്കാകുലരാണ്. ഇവരുടെ ടിക്കറ്റ് പണം തിരികെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം?
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തീവണ്ടി ക്യാന്‍സല്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പണം സ്വാഭാവികമായും അവരുടെ അക്കൗണ്ടിലേക്ക് വന്നുചേരും. അങ്ങിനെയല്ലാതെ തീവണ്ടി സ്റ്റേഷനുകളില്‍ പോയി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ഓണ്‍ലൈനായി തന്നെ പണം തിരികെ കിട്ടാന്‍ വഴിയുണ്ട്.
ഇതിന് അവര്‍ ടിക്കറ്റ് ഡെപ്പോസിറ്റ് റസീറ്റ് ഫയല്‍ ചെയ്യണം. ഇതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണം.അതല്ലെങ്കില്‍ ഈ യുആര്‍എല്‍ ടൈപ്പ് ചെയ്യുക: (https://www.operations.irctc.co.in/ctcan/SystemTktCanLogin.jsf) അതിന് ശേഷം കിട്ടുന്ന വെബ് പേജില്‍ പിഎന്‍ആര്‍ നമ്പറും കാപ്ചയും അടിക്കും. പിന്നീട് നിയമാവലികള്‍ ടിക്ക് ചെയ്താല്‍ മതി. ഒരു ഒടിവി നമ്പര്‍ ലഭിക്കും. അത് കുറിച്ചുവെയ്ക്കുക.
പിന്നീട് വീണ്ടും പിഎന്‍ആര്‍ വിശദാംശങ്ങളടങ്ങിയ പേജ് വരും. അതില്‍ റീഫണ്ട് ഓപ്ഷന് ക്ലിക്ക് ചെയ്യുക. പിന്നീട് നിങ്ങളുടെ ബാങ്ക് ഡീറ്റെയ്ല് കൊടുത്താല്‍ ടിക്കറ്റ് തുക നിങ്ങളുടെ അക്കൗണ്ടില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: