പാരീസ്: സാദിയോ മാനെ ലിവര്‍പൂള്‍ വിട്ടു. ബയേണ്‍ മ്യൂണിക്കിലേക്കാണ് താരം പോകുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 41 മില്ല്യണ്‍ പൗണ്ടിനാണ് മാനെയെ ബയോണ്‍ സ്വന്തമാക്കിയത്.
2016ലാണ് മാനെ സതാംപ്ടണില്‍ നിന്ന് ലിവര്‍പൂളില്‍ എത്തുന്നത്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ ഉണ്ടായിരന്നുവെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോട് ലിവര്‍പൂള്‍ തോറ്റതിന് പിന്നാലെ ക്ലബ്ബ് വിടാനുള്ള ആഗ്രഹം മാനെ പരസ്യമാക്കിയിരുന്നു. ലിവര്‍പൂള്‍ കുപ്പായത്തില്‍ 296 മത്സരങ്ങളില്‍ നിന്ന് 129 ഗോള്‍ നേടിയിട്ടുണ്ട്. 48 അസിസ്റ്റുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: