കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജ ആരോപണങ്ങളുമായി തീവ്രമുസ്ലീം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ യുവജനവിഭാഗം. അഗ്നിപഥ് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് ധാരാളം യുവാക്കളെ സൈനികവത്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് മോദി പ്രഖ്യാപിച്ചത്. ഇത് സാമൂഹിക അസമത്വവും പരസ്പര വിദ്വേഷവും സൃഷ്ടിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തെ വളര്‍ത്തുന്നതിനാണ് ഉപകരിക്കുക. മാത്രമല്ല, ആര് എസ് എസ് വളരെ നേരത്തെതന്നെ വിഭാവനം ചെയ്തു വരുന്ന ഒരു പദ്ധതി കൂടിയാണിത്.
നാലു വര്‍ഷത്തെ സൈനിക പരിശീലനത്തോടെ പുറത്തിറങ്ങുന്ന യുവാക്കള്‍ ആര്‍എസ്എസില്‍ ആകൃഷ്ടരാവുമെന്നും ഇവര്‍ ആരോപിക്കുന്നു. സൈനിക റിക്രൂട്ട്മെന്റില്‍ ആര്.എസ്.എസുകാരായ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കുകയും അവരെ സര്‍ക്കാര്‍ ചെലവില്‍ ട്രെയിന്‍ഡ് കേഡറ്റുകള്‍ ആക്കി മാറ്റുകയും ചെയ്യുകയാവും ഇതില്‍ സംഭവിക്കുക.
തൊഴിലില്ലായ്മയില്‍ നിന്ന് യുവാക്കളെ രക്ഷിക്കുന്നതിനു വേണ്ടി എന്ന പേരില്‍ നടപ്പിലാക്കപ്പെടുന്നതും രാജ്യ സ്നേഹത്തിന്റെ പേരില്‍ ആകര്‍ഷകമായി തോന്നിപ്പിക്കുന്നതുമായ ഈ പദ്ധതിക്കെതിരെ തെരുവില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ യുവാക്കളില്‍ തീവ്രദേശീയതയുടെ വൈകാരിക ആവേശം പ്രതിഫലിപ്പിക്കുന്നതിന് കൂടിയുള്ളതാണ്. ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന അതിതീവ്ര ദേശീയത രാജ്യത്ത് ആര്.എസ്.എസ് ഉല്‍പ്പാദിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ സൈനിക വിഭാഗത്തിന്റെ സജീവമായ ഒരു ആലോചനയെ മുന്നില്‍ കണ്ടു കൂടി നടപ്പിലാക്കപ്പെടുന്നതാണ്. അതിനാല്‍ ഈ പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: