കാബുള്‍: താലിബാന് തീവ്രവാദികള്‍ അഫ്ഗാന്റെ ഭരണം പിടിച്ചതിന് പിന്നാലെ വീണ്ടും മുസ്ലീം പള്ളിയില്‍ സ്ഫോടനം. എട്ടു പള്ളികളിലാണ് ഇതുവരെ സ്ഫോടനം ഉണ്ടായത്. വടക്കന്‍ അഫ്ഗാനിസ്താനില്‍ ജുമുഅ നമസ്കാരത്തിനിടെയാണ് ഇന്നു സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു, 10 പേര്‍ക്ക് ഗുരുതര പരിക്ക്. ഇമാം ഷാഹിബ് ജില്ലയിലെ അലിഫ് ബിര്‍ദി പള്ളിയിലാണ് സ്ഫോടനമുണ്ടായത്.
അക്രമി സ്ഫോടനവസ്തുക്കള്‍ പള്ളിക്കുള്ളില്‍ ഒളിപ്പിച്ചുവെയ്ക്കുകയും അള്ളാഹുവെന്ന് വിളിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല പോലീസ് വക്താവ് ഖാരി ഒബൈദുള്ള അബൈദി വ്യക്തമാക്കി. സ്ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന് വ്യക്തമാക്കിയിട്ടുണ്ട്.
അഫ്ഗാന്റെ ഭരണം 2021ല്‍ താലിബാന് വീണ്ടും ഏറ്റെടുത്തത് മുതല്‍ രാജ്യത്ത് തുടര്‍ച്ചയായി സ്ഫോടനങ്ങള്‍ പതിവാണ്. ഏപ്രിലില്‍ വടക്കന്‍ പ്രവിശ്യയിലെ കുന്ദൂസ് ജില്ലയില്‍ ഉണ്ടായ സമാന സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: