കൊച്ചി : സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ക്ക് നല്‍കാനാവില്ലെന്ന് കോടതി. തന്നെ കുറിച്ച് സ്വപ്നയുടെ രഹസ്യമൊഴിയില്‍ പറയുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും, മൊഴിയുടെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് സരിത ഹര്‍ജി നല്‍കിയത്.
എന്നാല്‍ മൂന്നാം കക്ഷിക്ക് മൊഴി പകര്‍പ്പ് നല്‍കാനാവില്ലെന്ന് പറഞ്ഞ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത പ്രതികരിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ ഗൂഢാലോചനാ കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസില്‍ മൊഴി നല്കാന് പി.സി. ജോര്‍ജ്ജ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സരിതാ മൊഴി നല്‍കിയിരുന്നു. സ്വപ്നയും പിസി ജോര്‍ജ്ജും ക്രൈം നന്ദകുമാറുമാണ് ഗൂഢാലോചന കേസിന് സ്വപ്നയെ ജയിലില്‍ വെച്ച് പരിചയമുണ്ട്. സ്വപ്നയുടെ കയ്യില്‍ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി.
മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യില്‍ ഉണ്ടെന്ന് പറയാന്‍ ജോര്‍ജ് ആവശ്യപ്പെടെന്നാണ് സരിത നല്കിയ മൊഴി. ജോര്‍ജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വെച്ചും ഈരാറ്റുപേട്ടയിലെ ജോര്‍ജ്ജിന്റെ വീട്ടില്‍ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറിയിട്ടുണ്ട്. കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജിയെ സരിതയുടെ മൊഴി വെച്ച് കോടതിയില്‍ നേരിടാനാണ് പോലീസിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: