ന്യൂദല്‍ഹി: രാജ്യത്തെ യുവാക്കള്‍ക്ക് സായുധ സേനയില്‍ ചേരാനും അവരുടെ മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് അഗ്നിപഥ് പദ്ധതിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് നടപടികള്‍ നടക്കാത്തതിനാല്‍ നിരവധി യുവാക്കള്‍ക്ക് സായുധ സേനയില്‍ ചേരാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് ജമ്മു കശ്മീരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാജ്നാഥ് സിംഗ് പ്രസ്താവനയില്‍ പറഞ്ഞു.
യുവാക്കളുടെ ഭാവി കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം 2022ലെ റിക്രൂട്ട്മെന്റ് പരിപാടിയില്‍ ‘അഗ്നിവീര്‍’കളുടെ റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി 21 വയസ്സില്‍ നിന്ന് 23 വയസ്സായി ഉയര്‍ത്തിയതായി രാജ്നാഥ് സിംഗ് പ്രസ്താവിച്ചു.
സര്‍ക്കാരിന് നമ്മുടെ യുവാക്കളുടെ മേല്‍ കരുതല്‍ ഉണ്ടെന്നാണ് പ്രായപരിധിയിലെ ഇളവ് സൂചിപ്പിക്കുന്നത്. സൈനിക കാര്യ വകുപ്പ്, പ്രതിരോധ സേവന മന്ത്രാലയം, എന്നിവ റിക്രൂട്ട്മെന്റ് നടപടികള്‍ എത്രയും വേഗം ആരംഭിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. അഗ്നിപഥിലൂടെ സായുധ സേനയില്‍ ചേരാനും രാജ്യത്തെ സേവിക്കാനും അദ്ദേഹം യുവാക്കളെ ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: