കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതില്‍ നടപടി ഉണ്ടാകും വരെ വിചാരണ തടയണം എന്നായിരുന്നു മല്ലിയുടെ ഹര്‍ജിയിലെ ആവശ്യം. കേസില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഹര്‍ജി 10 ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം നല്കിയ ഹര്‍ജി വിചാരണക്കോടതി രണ്ടുദിവസം മുന്‍പ് തള്ളിയിരുന്നു. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയിലാണു മധു വധക്കേസ് വിചാരണ നടക്കുന്നത്. സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ മധുവിന്റെ കുടുംബം രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: