മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അറസ്റ്റിലായ മറാത്തി നടി കേതകി ചിതലെയെ(29) ക്കെതിരെയുളള നടപടിയില്‍ മഹാരാഷ്ട്രാ ഡിജിപി രജനീഷ് സേത്തിന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടിസ്.ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും, നാളെ ഉച്ചകഴിഞ്ഞ് നേരിട്ട ഹാജരാകണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.എന്നാല്‍ കേതകി തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകന് യോഗേഷ് ദേശ്പാണ്ഡെ വഴി ഹര്‍ജി നല്കി.
അറസ്റ്റ് നിയമ വിരുദ്ധമാണെന്നും, മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ട പോലീസ് റിമാന്‍ഡ് പോലും സുപ്രീം കോടതിയുടെ ലംഘനമാണെന്നും അവര്‍ പറയുന്നു.കേതകി ഹര്‍ജിയില്‍ പറയുന്നത് ‘ കലംബോലി പോലീസ് തന്നെ ഫോണില്‍ വിളിച്ച് സ്റ്റേഷനിലേക്ക് ഹാജരാകാന്‍ ആവ്ശ്യപ്പെട്ടു.കല്‍വ പോലീസും സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നു.കലംബോലി പോലീസ് ചില പേപ്പറുകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് കല്‍വ പോലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തു. നോട്ടീസ് നല്‍കിയിരുന്നില്ല.കല്‍വ പോലീസ് വാഹനത്തില്‍ കയറ്റുമ്പോള്‍ എന്‍സിപി വനിത പ്രവര്‍ത്തക, ആളുകളെ കൂട്ടി തന്നെ മര്‍ദ്ദിച്ചു.തന്നെ ആക്രമിക്കാന്‍ പോലീസ് കൂട്ടുനിന്നു എന്നും പറയുന്നു.
‘ താങ്കളെ നരകം കാത്തിരിക്കുന്നു, ബ്രാഹ്മണരെ താങ്കള്‍ വെറുക്കുന്നു’ എന്നുമായിരുന്നു കേതകി സോഷ്യല്‍ മീഡിയായില്‍ കുറിച്ചത്.ഇതിനെതിരെ എന്‍സിപി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.ഇതിന്മേലാണ് കേതകിയെ മെയ് 15ന് കല്‍വ പോലീസ് അറസ്റ്റ് ചെയ്തത്.എന്നാല്‍ ശരദ് പവാര്‍ പറയുന്നത് കേതകിയെ തനിക്കറിയില്ലെന്നും, സമൂഹമാധ്യത്തിലെ കുറിപ്പില്‍ അവരെന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി ധാരണയില്ലെന്നുമാണ്.എന്നാല്‍ തന്റെ പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നവെന്നും, മാപ്പ് പറയില്ലെന്നും കേതകി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: