മലപ്പുറം: കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരാണ് പിടിയിലായത്. 1.15 കോടി രൂപയുടെ കുഴല്‍പ്പണമാണ് ഇവരില്‍ നിന്നും പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ കാഞ്ഞിരംപാറയില്‍ വച്ചായിരുന്നു വാഹന പരിശോധന. ആദ്യം ഒന്നും കണ്ടെത്താനായില്ലെങ്കിലും വിശദമായി പരിശോധിച്ചതോടെ കാറിന്റെ പ്ലാറ്റ്ഫോമിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുകയായിരുന്നു.
എളുപ്പത്തില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത വിധമാണ് അറ നിര്‍മ്മിച്ചിരുന്നത്. ആര്‍ക്കുവേണ്ടിയാണ് പ്രതികള്‍ കുഴല്‍പ്പണം കടത്തിയതെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: