ന്യൂദല്‍ഹി: ഇന്ത്യയുടെ വാര്‍ത്താ വിതരണ, വിനിമയ രംഗത്ത് വിപ്ലവം കുറിച്ച് 5 ജി വരവായി. 5 ജി സ്പെക്ട്രം ലേലം ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്കി. ജൂലൈ 26ന് 5 ജി തരംഗങ്ങളുടെ ലേലം ആരംഭിക്കും. 20 വര്‍ഷത്തേക്കാണ് ലേലം.
അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ എട്ടാണ്. വീചികളുടെ ആവൃത്തി അനുസരിച്ച് ലോ, മിഡ്, ഹൈ ഫ്രീക്വന്സികളായാണ് ലേലം. 600 മെഗാ ഹെട്സ്, 700, 800, 900, 1800, 2100, 2300 മെഗാഹെട്സുകള് ലോ ഫ്രീക്വന്‍സിയാണ്. 3300 ഇടത്തരം. 26 ജിഗാഹെട്സ് ആണ് ഹൈ ഫ്രീക്വന്‍സി. വൈദ്യുത കാന്തിക തരംഗങ്ങളായാണ് ശബ്ദങ്ങളും ചിത്രങ്ങളും മറ്റും സംപ്രേഷണം ചെയ്യുന്നത്. ഇവയുടെ വേഗതയാണ് ഫ്രീ ക്വന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: