ന്യൂദല്‍ഹി: കോണ്‍ഗ്രസ് എന്നത് രാഹുല്‍, സോണിയ, പ്രിയങ്ക കുടുംബത്തിന്റെ സ്തുതിപാഠകര്‍ മാത്രമാണെന്ന് തെളിയുകയാണ് ദല്‍ഹിയില്‍ ഇഡി രാഹുലിനെ ചോദ്യം ചെയ്യുന്നതിനെതിരെ നടക്കുന്ന കോണ്‍ഗ്രസിന്റെ സമരം. പ്രധാന മുഖം വേണുഗോപാല്‍ തന്നെയാണ്. പിന്നെ രാഹുല്‍-സോണിയയുടെ വിശ്വസ്തരായ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഛത്തീസ് ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും. അതുപോലെ പി. ചിദംബരം, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, ജയറാം രമേഷ്, സച്ചിന് പൈലറ്റ് തുടങ്ങിയവര്‍.
ജി-23ലെ മിക്ക നേതാക്കളും സമരത്തിലില്ല. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവര്‍ ഇനിയും സമരത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ശശി തരൂര്‍ സമരത്തില്‍ പങ്കെടുക്കാത്തതില്‍ വലിയ വിമര്‍ശനം കോണ്‍ഗ്രസില്‍ നിന്നും ഉയരുന്നുണ്ട്. മറ്റൊരു നേതാവ് മനീഷ് തിവാരിയും പങ്കെടുക്കുന്നില്ല. രാജ്യസഭാ കാലാവധി കഴിഞ്ഞെങ്കിലും ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവര്‍ക്ക് കോണ്‍ഗ്രസ് ഇക്കുറി രാജ്യസഭാ സീറ്റ് നല്‍കിയില്ല.
വിദേശത്താണെന്ന കാരണം പറഞ്ഞാണ് ശശി തരൂര്‍ ഒഴിഞ്ഞു മാറുന്നത്. സന്ദീപ് ദീക്ഷിതും സമരത്തില്‍ പങ്കെടുക്കുന്നില്ല. അതേ സമയം രാഹുല്‍ ഗാന്ധിയെ മൂന്നാം ദിവസവും ഇഡി ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: