ന്യൂദല്‍ഹി: പ്രവാചക നിന്ദ ആരോപിക്കപ്പെട്ടതിന് ശേഷം രണ്ടാഴ്ചയായി ഒരു പ്രത്യേകസമുദായത്തിന്റെ കടുത്ത വെറുപ്പിന് പാത്രമാവുകയാണ് നൂപര്‍ ശര്‍മ്മ. ബലാത്സംഗഭീഷണികളും വധഭീഷണികളും വേറെ.
പ്രവാചകനെക്കുറിച്ച് നടത്തിയ പ്രസ്താവന തെറ്റായിപ്പോയെന്ന് ചൂണ്ടിക്കാട്ടി നൂപുര്‍ ശര്‍മ്മ മാപ്പ് ചോദിച്ചിട്ടും അവര്‍ക്കെതിരായ അധിക്ഷേപം അവസാനിച്ചിട്ടില്ല. ജൂണ്‍ 10 ന് വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം ഇന്ത്യയില്‍ വിവിധ നഗരങ്ങള്‍ അക്രമപ്രതിഷേധം നടന്നു. ചിലയിടങ്ങളില്‍ അവരുടെ കോലം കെട്ടിത്തൂക്കി.
ഇതിനിടയില്‍ ഒരു പ്രത്യേകതരം പ്രതിഷേധത്തിന്റെ വീഡിയോ വൈറലാവുകയാണ്. ഒരു കൂട്ടം കുട്ടികള്‍ നൂപുര്‍ ശര്‍മ്മയുടെ ചിത്രത്തിന് മേല്‍ മൂത്രമൊഴിക്കുന്നതാണ് ഈ വീഡിയോ. രണ്ട് കുട്ടികള്‍ നൂപുര്‍ ശര്‍മ്മയുടെ ചീത്രത്തിന് മീതെ മൂത്രമൊഴിക്കുമ്പോള്‍ മറ്റ് കുട്ടികള്‍ അതിനെ കയ്യടിച്ചും ബഹളം കൂട്ടിയും പ്രോത്സാഹിപ്പിക്കുന്നതായി വീഡിയോയില്‍ കാണാം. ഈ സംഭവം നടന്ന പ്രദേശം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.
നൂപുര്‍ ശര്‍മ്മയെ അപമാനിക്കുക എന്നതാണ് ഈ മൂത്രമൊഴിക്കല്‍ പ്രതിഷേധത്തിന്റെ ലക്ഷ്യം. പിഞ്ചുകുട്ടികളിലേക്ക് കൂടി വര്‍ഗ്ഗീയ വിഷം കുത്തിവെക്കുന്ന പ്രവണതയുടെ മറ്റൊരു മുഖമാണിത്. പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെയും ആ കുട്ടിയെ അതിന് പ്രോത്സാഹിപ്പിച്ചവരുടെയും മുഖങ്ങള്‍ മറക്കാറായിട്ടില്ല. അതിനിടയിലാണ് രാജ്യത്തെ ഞെട്ടിച്ച കുട്ടികളിലൂടെയുള്ള അസാധാരണമായ ഈ പ്രതിഷേധം. ഇപ്പോള്‍ ഈ വീഡിയോ ട്വിറ്റര്‍ സസ്പെന്റ് ചെയ്തിരിക്കുകയാണ്.
പ്രവാചക നിന്ദ നടത്തി എന്ന ആരോപണം ഉയര്‍ന്നതോടെ നൂപുര്‍ ശര്‍മ്മയെയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നിട്ടും ഇരുവര്‍ക്കുമെതിരായ അമര്‍ഷം തീര്‍ന്നിട്ടില്ല.
മാത്രമല്ല, കുട്ടികളെക്കൊണ്ട് മൂത്രമൊഴിപ്പിക്കുക വഴി ആണ്‍കോയ്മ നിലനില്‍ക്കുന്ന സമൂഹത്തിന്റെ മൃഗീയത കൂടിയാണ് പുറത്തുവരുന്നതെന്ന് പറയുന്നു. ഇതിനപ്പുറം സ്ത്രീയ്ക്കെതിരായ ഒരു റേപ്പ് സംസ്കാരത്തിന്റെ ഭാഗം കൂടിയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ചെറിയ കുട്ടികള്‍ ഒരിയ്ക്കലും ചെറിയ കുട്ടികളായി തുടരുന്നില്ല. ഇത്തരം പരിശീലനങ്ങളാണ് അവര്‍ക്ക് ചെറുപ്പത്തിലേ ലഭിയ്ക്കുന്നതെങ്കില് അവര്‍ കൗമാരത്തിലേക്കും യുവത്വത്തിലേക്കും എത്തുന്നതോടെ അവരില്‍ നിന്ന് സമൂഹത്തിന് എന്താണ് പ്രതീക്ഷിക്കാവുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഹൈദരാബാദില്‍ നടന്ന ക്രൂരമായ ബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാവാത്ത നാല് കുട്ടികളാണ് പങ്കെടുത്തത്. മതമൗലികവാദം കുട്ടികളില്‍ കുത്തിനിറയ്ക്കുക വഴി വെറുപ്പിന്റെ വിഷവിത്തുകളാണ് നാളത്തെ ഭാരതത്തില്‍ തഴച്ചുവളരുക എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: