തിരുവനന്തപുരം: പ്രവാചക നിന്ദ ആരോപിച്ച് യുപിയില്‍ പ്രയാഗ് രാജ്, ഷഹന്പുര് എന്നിവടങ്ങില്‍ അക്രമവും കലാപവും അഴിച്ചുവിടുന്ന ക്രിമിനലുകള്‍ക്ക് എതിരേ കടുത്ത നിലപാടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നത്. കലാപകാരികള്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റുകയാണ് അധികൃതര്‍. എന്നാല്‍, ഇതിനെതിരേ കേരളത്തിലും അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ് മതമൗലികവാദികള്‍. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ദല്‍ഹിയില്‍ കലാപത്തിന് നേതൃത്വം നല്കിയ ജെഎന്‍യുവിലെ മലയാളി വിദ്യാര്‍ത്ഥിയായിരുന്ന ആയിഷ റെന്നയുടെ നേതൃത്വത്തില്‍ മലപ്പുറത്താണ് ദേശീയ പാത ഉപരോധിച്ചത്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി അഫ്രീന് ഫാത്തിമയുടെ വീട് തകര്‍ത്ത യു.പി പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് കുന്നുമ്മലില്‍ ദേശീയപാത ആയിഷ റെന്നയും സംഘവും ഉപരോധിക്കുകായിരുന്നു. സമരത്തിനു നേരേ കര്‍ശന നടപടിയാണ് പോലീസ് സ്വീകരിച്ചത്. പോലീസിനു നേരേ ആക്രമം ആരംഭിച്ചതോടെ ആയിഷ റെന്നയെ പോലീസ് അറസ്റ്റ് ചെയ്തു. ആയിഷയുടെ ഹിജാബില്‍ പോലീസ് പിടിച്ചുവലിച്ചെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരേ സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുകായാണ് മതമൗലികവാദികള്‍. ദല്‍ഹി കലാപസമയത്ത് കലാപകാരിയെ പിന്നിലൊളിപ്പിച്ച് പോലീസിനോട് തര്‍ക്കിച്ച് ട്രോളുകളില്‍ നിറഞ്ഞ യുവതി കൂടിയാണ് ആയിഷ റെന്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: