ലഖ്നൗ:ഉത്തര്‍പ്രദേശില്‍ പ്രവാചകനിന്ദ ആരോപിച്ച് കല്ലേറും അക്രമവും നടത്തിയതിന് ഇതുവരെ 450 പേരെ അറസ്റ്റ് ചെയ്തു. അക്രമികളെ കര്‍ശനമായി നേരിടുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. ബുള്‍ഡോസര്‍ പ്രയോഗം തുടരുമെന്നും യോഗി അറിയിച്ചു. ഓരോ വെള്ളിയാഴ്ചകള്‍ക്കും ശേഷം ശനിയാഴ്ച ഉണ്ടാകുമെന്ന കാര്യം അക്രമികള്‍ മറക്കരുതെന്ന് യോഗിയുടെ ഉപദേശകന് മൃത്യഞ്ജയകുമാര് പറഞ്ഞു.
അക്രമികളുടെ വരുമാനസ്രോതസ്സ് അന്വേഷിക്കും. അനധികൃത ഫണ്ട് ഉപയോഗിക്കുന്നുണ്ടോ എന്നും അന്വേഷിക്കും. പ്രയാഗ്രാജ്, സഹാരന്‍പൂര്‍, മൊറാദബാദ്, ഹത്രാസ് എന്നീ പ്രദേശങ്ങളില്‍ നിന്നും 304 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.
അക്രമത്തില്‍ പങ്കെടുത്ത ചിലരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ഇതേ നടപടികള്‍ തുടരുമെന്നും യോഗി പറഞ്ഞു. മാഫിയകള്‍ക്കെതിരെയും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ക്കും എതിരെ മാത്രമാണ് ബുള്‍ഡോസര്‍ നടപടിയുണ്ടാവുക. പക്ഷെ പാവങ്ങളെ ഉപദ്രവിക്കില്ല.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നിരപരാധികള്‍ക്ക് സംരക്ഷണം നല്‍കും. പക്ഷെ കുറ്റവാളികളെ വെറുതെ വിടില്ല. – യോഗി പറഞ്ഞു. പ്രയാഗ് രാജിലും സഹാരന്‍പൂരിലും പ്രകടനത്തില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി. അക്രമികള്‍ ഏതാനും വാഹനങ്ങള്‍ കത്തിച്ചു. പൊലീസ് ജീപ്പും കത്തിച്ചു. ലാത്തിയും കണ്ണീര്‍വാതകപ്രയോഗവും നടത്തിയാണ് പൊലീസ് അക്രമികളെ തുരത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: