പാലക്കാട്: കുളിമുറിയില്‍ ഒളിക്യാമറ വെച്ച സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്. സിപിഎം കൊടുമ്പ്, അമ്പലപ്പറമ്പ ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് പാലക്കാട് സൗത്ത് പോലീസ് കേസെടുത്തത്. വീട്ടമ്മയുടെ പരാതിയിന്മേലാണ് നടപടി.
വ്യാഴാഴ്ച വൈകുന്നേരത്തോടെ അയല്‍വാസിയായ വീട്ടമ്മയുടെ കുളിമുറിയിലാണ് ബ്രാഞ്ച് സെക്രട്ടറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ശബ്ദം കേട്ട വീട്ടമ്മ ഒച്ചവെക്കുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയില്‍ ദൃശ്യം പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ പ്രതിയുടെ കൈയ്യില്‍ നിന്നും നിലത്തുവീണു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കം വീട്ടമ്മ പരാതി നല്കി. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: