ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ കരുത്തരായ പോര്‍ച്ചുഗലിനും, സ്പെയ്നിനും ജയം. പോര്‍ച്ചുഗല്‍ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയപ്പോള്‍, സ്പെയിന് സ്വിറ്റ്സര്‍ലന്‍ഡിനെ വീഴ്ത്തി. എതിരില്ലാത്ത രണ്ടണ്ട് ഗോളുകള്‍ക്കാണ് ചെക്ക് റിപ്പബ്ലിക്കിനെ പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. പോര്‍ച്ചുഗലിന് മുന്‍തൂക്കം ഉണ്ടണ്ടായിരുന്ന മത്സരത്തില്‍ ആദ്യം ലീഡ് ഉയര്‍ത്തിയതും അവര്‍ തന്നെ. 33-ാം മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വയുടെ പാസ്സില്‍ നിന്നും ജോ കാന്‍സെലോയാണ്
പോര്‍ച്ചുഗലിന് ലീഡ് നല്‍കിയത്. തുടര്‍ന്ന് 38-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് രണ്ടണ്ടാം ഗോള്‍ നേടാന്‍ സാധിച്ചു. ബെര്‍ണാര്‍ഡോ മറിച്ച് നല്കിയ പന്ത് ഗോണ്‍കാലോ ഗുഡെസാണ് വലയില്‍ എത്തിച്ചത്. രണ്ടണ്ടാം പകുതിയില്‍ ചെക്ക് റിപ്പബ്ലിക്ക് തിരിച്ചടിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് പാഴായി. നിലവലില് ഗ്രൂപ്പ് എ യില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്തും, ചെക്ക് റിപ്പബ്ലിക്ക് മൂന്നാം സ്ഥാനത്തുമാണ്. മറ്റൊരു കളിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ ജയം. തുടര്‍ച്ചയായി രണ്ടണ്ട് സമനില വഴങ്ങിയ സ്പെയിനിന്റെ ആദ്യ ജയമാണിത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയവും. ആദ്യ പകുതിയില്‍ 13-ാം മിനിറ്റില്‍ മാര്‍ക്കോസ് ലൊറെന്റ്റോ നല്കിയ പാസ്സില്‍ നിന്ന് പാബ്ലോ സറാബിയയാണ് സ്പെയിനിനായി ഗോള്‍ നേടിയത്. സ്വിറ്റ്സര്‍ലന്‍ഡിന് അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഗോളുകള്‍ നേടാന്‍ ടീമിന് സാധിച്ചില്ല. പോര്‍ച്ചുഗല്‍ അടങ്ങുന്ന ഗ്രൂപ്പില്‍ രണ്ടണ്ടാം സ്ഥാനത്താണ് സ്പെയ്ന്‍. സ്വിറ്റ്സര്‍ലന്‍ഡ് അവസാന സ്ഥാനത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: