സ്വന്തം ജീവന്‍പോലും വിലകല്‍പ്പിക്കാതെ രാജ്യസുരക്ഷയ്ക്കായി നിലകൊളളുന്ന ഇന്ത്യന്‍ സൈന്യത്തെ നമ്മള് കണ്ടിട്ടുണ്ട്.എന്നാല്‍ ആംബുലന്‍സില്‍ കൈക്കുഞ്ഞിനെ പരിചരിക്കുന്ന ഇന്ത്യന്‍ സൈനികരുടെ ചിത്രം വൈറലായിരിക്കുകയാണ്. ദൃശ്യം പങ്ക് വെച്ചിരിക്കുന്നത് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘ്വി.
ചിത്രത്തില്‍ ജവാന് ആംബുലന്‍സില്‍ കുഞ്ഞുമായി ഇരിക്കുന്നതും, കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്നതും കാണാം. മറ്റൊരു സൈനികന് കൈയില്‍ തുണിയും പിടിച്ചിട്ടുണ്ട്.’ വികാരങ്ങളും കടമകളും കൈകോര്‍ക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് ഹാറ്റ്സ് ഓഫ്’എന്നാണ് ഈ ഹൃദയസ്പര്‍ശിയായ ചിത്രത്തിന് ഹര്‍ഷ് സംഘ്വി നല്കിയ അടിക്കുറിപ്പ്.ഈ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: