ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചയില്‍ പ്രതിവാര കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗപരിശോധന ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 7240 പുതിയ കോവിഡ് കേസുകളില്‍ 81 ശതമാനവും മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ കത്തില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കി രോഗവ്യാപന ത്തിന്റെ കൃത്യമായ ചിത്രം മനസ്സിലാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്.
പനി,ശാസം മുട്ട് തുടങ്ങിയ രോഗലക്ഷണളുടെ കൃത്യമായ നിരീക്ഷണത്തിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. അന്താരാഷ്ട്ര യാത്രക്കാരുടെ സാമ്പിള്‍ പരിശോധനയും, ജീനോം സീക്വന്‍സിങ്ങും രോഗ വ്യാപനം കൂടുന്ന മേഖലയിലെ പരിശോധന പോലെ ഊര്‍ജിതമാക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: