ഗാന്ധിനഗര്‍: ‘ഒടുവില്‍ ഞാനും സുമംഗലിയായി,ഒരു പാട് സന്തോഷം തോന്നുന്നു’.ഇന്ത്യയില്‍ ആദ്യമായി സ്വയം വിവാഹം കഴിച്ച ക്ഷമ ബിന്ദുവിന്റെ വാക്കുകളാണ് ഇത്. ക്ഷമയുടെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് സുഹൃത്തുക്കളും, ബന്ധുക്കളും.നെറ്റിയില്‍ സിന്ദൂരവും, കഴുത്തില്‍ താലിയുമായി വിവാഹവസ്ത്രത്തില്‍ തിളങ്ങി നിര്‍ക്കുകയായിരുന്നു ക്ഷമ. ജൂണ്‍ 11നാണ് വിവാഹം തീരുമാനിച്ചിരുന്നത്.എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വിവാഹം നേരത്തെ ആക്കുകയായിരുന്നു.ബുധനാഴ്ച്ചയാണ് വിവാഹം നടന്നത്.
വിവാഹത്തിന്റെതായ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു.വിവാഹത്തിന്റെതലേന്ന് ഹല്‍ദി, മെഹന്തി ചടങ്ങുകളുമുണ്ടായിരുന്നു.വിവാഹചടങ്ങുകള്‍ 40 മിനിറ്റ് നീണ്ടുനിന്നു.കല്യാണച്ചെറുക്കനും, പൂജാരിയും മാത്രം ഇല്ലായിരുന്നു.ചടങ്ങുകളില്‍ സുഹൃത്തുക്കളും, അയല്‍വാസികളും, ബന്ധുക്കളും പങ്കെടുത്തു.ക്ഷമയുടെ വീട്ടില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്.അഗ്നി സാക്ഷിയായി അണ് വിവാഹം നടന്നത്. ഏഴ് വലത്തും പൂര്‍ത്തിയാക്കി.ജീവിതത്തില്‍ ഈ നിമിഷം മുതല്‍ മരണം വരെ കൂടെയുണ്ടാകുമെന്ന് പ്രതിജ്ഞ എടുത്തപ്പോള്‍ കൂട്ടുകാര്‍ പൂക്കള്‍ വിതറി.വിവാഹ ശേഷം വരന് വീട്ടിലേക്ക് പോകേണ്ട എന്നുളള സന്തോഷം കൂടി ക്ഷമയ്ക്കുണ്ട്.ക്ഷമയുടെ വിവാഹത്തിന് കുടുംബത്തിന്റെ പൂര്‍ണ്ണപിന്തുണ ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: