ഹേഗ് :പ്രവാചകന് നബിക്കെതിരെ ഉണ്ടായ ടെലിവിഷന്‍ ചര്‍ച്ച പരാമര്‍ശത്തില്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് നെതര്‍ലാന്റ്സ് സാമാജികന് ഗീര്‍ത് വൈല്‍ഡേഴ്സ്.
‘ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളെ, മുസ്ലിം രാജ്യങ്ങളുടെ ഭീഷണിക്കു മുന്പില് നിങ്ങള്‍ അടിപതറരുത്. സ്വാതന്ത്ര്യത്തിനായി നിലകൊള്ളൂ, നൂപുര്‍ ശര്‍മയെ കുറിച്ച് അഭിമാനിക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും ഗീര്‍ത് വൈല്‍ഡേഴ്സ് ഉണ്ടാകും’
വൈല്‍ഡേഴ്സ് പറഞ്ഞു. ബിജെപി ഡല്‍ഹി ഘടകം മാധ്യമ വിഭാഗം ചുമതലയുള്ള നൂപുര്‍ ശര്‍മ്മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്ന നിലപാടില്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക് രാജ്യങ്ങള്‍ ഉറച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് ഗീര്‍ത് വൈല്‍ഡേഴ്സിന്റെ പ്രതികരണം.ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ രണ്ടു നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എന്തിനാണ് മാപ്പു പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. 2006 മുതല്‍ നെതര്‍ലാന്റ്സ് പാര്ലമെന്ര് അംഗമായ ഗീര്‍ത് വൈല്‍ഡേഴ്സ് ഇസ്ളാം മൗലികവാദത്തിനെതിരായ പ്രസ്താവനകളുടെ പേരില്‍ ശ്രദ്ധേയനാണ്.
നെതര്‍ലാന്‍ഡ്സിന്റെ ഇസ്ലാമികവല്‍ക്കരണം ‘ അനുവദിക്കില്ലന്നു പറഞ്ഞ് വൈല്‍ഡേഴ്സ് പ്രചാരണം നടത്തി . ഖുര്‍ആനെ മെയിന്‍ കാംഫുമായി താരതമ്യം ചെയ്യുകയും നെതര്‍ലാന്‍ഡില്‍ പുസ്തകം നിരോധിക്കണമെന്ന ആവശ്യപ്പെടുകയും ചെയ്തു. മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു, പുതിയ പള്ളികളുടെ നിര്‍മ്മാണം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു.
ഡച്ച് പാര്‍ലമെന്റിന് മുമ്പാകെ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു:
”യൂറോപ്പിലെ ട്രോജന്‍ കുതിരയാണ് ഇസ്ലാം . ഇപ്പോള്‍ ഇസ്ലാമികവല്‍ക്കരണം നിര്‍ത്തിയില്ലെങ്കില്‍, അത് വലിയ ദുരന്തമായിരിക്കും. ഒരു നൂറ്റാണ്ട് മുമ്പ്, നെതര്‍ലന്‍ഡില്‍ ഏകദേശം 50 മുസ്ലീങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ഈ രാജ്യത്ത് ഏകദേശം 10 ലക്ഷം മുസ്ലീങ്ങള്‍ ഉണ്ട്. ഇങ്ങനെ പോയാല്‍ എവിടെ അവസാനിക്കും? യൂറോപ്യന്‍, ഡച്ച് നാഗരികതയുടെ അവസാനത്തിലേക്കാണ് പോകുന്നത്. നിരവധി ഡച്ച് പൗരന്മാര്ക്ക് ചുറ്റും ഇസ്ലാമിന്റെ സാന്നിധ്യം അനുഭവപ്പെടുന്നു. ബുര്‍ക്കകള്‍, ശിരോവസ്ത്രങ്ങള്‍, മൃഗങ്ങളെ കശാപ്പ് ചെയ്യല്‍, ബഹുമാന പ്രതികാരം, മിനാരങ്ങള്‍, സ്ത്രീ പരിച്ഛേദനം, കന്യാചര്‍മം പുനഃസ്ഥാപിക്കല്‍, സ്വവര്‍ഗാനുരാഗികളെ ദുരുപയോഗം ചെയ്യല്‍ എന്നിവയെല്ലാം”
പ്രതികരിക്കാൻ ഇവിടെ എഴുതുക: