കോഴിക്കോട്: പള്ളിയുടെ ഖബര്‍സ്ഥാനില്‍ നിന്ന ചന്ദനമരം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. എലത്തൂര്‍ മഹല്ല് കമ്മിറ്റി മുതവല്ലി നാസിദാസ് മന്‍സിലില്‍ മുഹമ്മദ് നിസാര്‍ (64), ചന്ദനം വാങ്ങാനെത്തിയ ബാലുശ്ശേരി കണ്ണാടി പൊയില്‍ കരിമാന്‍കണ്ടി മുസ്തഫ(48), ഉണ്ണിക്കുളം വള്ളിയോത്ത് കിഴക്കോട്ടുമ്മല്‍ അബദുല്‍ നാസര്‍(48) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എലത്തൂര്‍ എസ്ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയത്. പ്രതികളെ വനപാലകര്‍ക്ക് കൈമാറി. മുപ്പത് കിലോയോളം ചന്ദന മുട്ടികളും ചന്ദനം കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തിച്ച പ്രതികളെ വനപാലകര്‍ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. ചന്ദന മരം മുറിക്കുന്നതും കൈവശം വെക്കുന്നതും ജാമ്യമില്ലാത്ത കുറ്റമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: