തിരുവനന്തപുരം : സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി കേസിലെ മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മുന്‍ മന്ത്രി കെ.ടി.ജലീലിന്റെയും കള്ളക്കടത്തിലെ പങ്ക് സംഭവിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കുകയും വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തത് ഗൗരവതരമാണ്. കുറ്റാരോപിതനായ മുഖ്യമന്ത്രി രാജിവച്ച് സുതാര്യമായ അന്വേഷണത്തിന് അവസരമൊരുക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം മനോജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്ദീപ്, ജില്ലാ സെക്രട്ടറി സ്റ്റെഫിന് സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: