ഹൈദരാബാദ്: ഹൈദരാബാദ് പീഡനവാര്ത്തകളാല് നിറയുന്നു.പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി ദിവസങ്ങള്‍ക്കുളളില്‍ നാല് പീഡനങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.നഗരപരിധിയിലെ നാല് സ്റ്റേഷനുകളിലായി നാല് വ്യത്യസ്ത കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.സുല്‍ത്താന്‍ഷാഹിയില്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ 12കാരിയെ ടാക്സി ഡ്രൈവറും കൂട്ടാളിയും ചേര്‍ന്ന് പീഡിപ്പിച്ചു.മെയ് 31ന് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തില്‍ സുല്‍ത്താന്‍ഷാഹിയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി,പീഡനത്തിനിരയായതായി പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി.ഇതോടെ പോലീസ് കേസ് എടുക്കുകയും ടാക്സി ഡ്രൈവറായ ഷെയ്ഖ് കലീം അലി, കൂട്ടാളി മുഹമ്മദ് ലുഖ്മാന് അഹമ്മദ് യാസ്നി എന്നിവരെ പിടികൂടുകൂടുകയും ചെയ്തു.പെണ്‍കുട്ടിയെ കാറില്‍ കയറ്റി ടാക്സി ഡ്രൈവറുടെ വീട്ടില്‍ കൊണ്ടുപോവുകകയും,പിന്നീട് സുഹൃത്തും ഇയാളും ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.പിറ്റേന്ന് രാവിലെ സുല്ത്താന്ഷാഹിയിലെ റോഡരികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.
കലാപഥാര് പോലീസ് സ്റ്റേഷന് പരിധിയില്‍ കടയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ 21കാരന് പീഡിപ്പിച്ചതായിരുന്നു മറ്റൊരുകേസ്.കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.കേസില്‍ മുഹമ്മദ് സുഫിയാനെ പോലീസ് പിടികൂടി.
ഏപ്രില്‍ 22ന് രാംഗോപാല്പേട്ടയില് അനാഥലയത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരന് പീഡിപ്പിച്ചു.സംഭവത്തില്‍ കടയിലെ ജീവനക്കാരന് സുരേഷിനെ പോലീസ് പിടികൂടി.ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചതിന് ശേഷം പിറന്നാള്‍ ആഘോഷിക്കാനായി വിളിച്ചുവരുത്തി, കാറില്‍ വെച്ച്് പീഡിപ്പിക്കുകയായിരുന്നു.ഇയാള്‍ പെണ്‍കുട്ടിയ്ക്ക് കൊടുത്ത മൊബൈല്‍ ഫോണ്‍ അനാഥാലയ അധികൃതര്‍ കണ്ടെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി പറഞ്ഞത്.സംഭവത്തില്‍ രാംഗോപാല്പേട്ട സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തീയേറ്ററില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി.രാജേന്ദ്രനഗര്‍ സര്‍ക്കിള്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പെണ്‍കുട്ടിയും ആണ്‍കുട്ടിയും പരിചയക്കാരായിരുന്നു, സിനിമയ്ക്ക് പോയപ്പോഴാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി പോലീസില്‍ പറഞ്ഞു.സംഭവം നടന്നിട്ട് ഒരുമാസത്തോളമായെങ്കിലും കേസ് ഇപ്പോഴാണ് രജിസ്റ്റര്‍ ചെയ്തത്.17കാരി കൂട്ടബലാത്സംഗത്തിന് ഇരയായസംഭവത്തില് നാല് പേരെ പോലീസ് അറസ്റ്റ് ചെയത്ു.സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് മറ്റ് നാല് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: