ന്യൂദല്‍ഹി: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാക്കിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ. മതഭ്രാന്തന്മാരെ സ്തുതിക്കുകയും അവരുടെ ബഹുമാനാര്‍ത്ഥം സ്മാരകങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന പാകിസ്ഥാനില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് എല്ലാ മതങ്ങള്‍ക്കും ഉയര്‍ന്ന ബഹുമാനം നല്കുന്ന ഭാരതമെന്ന് വിദേശ കാര്യമന്ത്രാലയം..’ഇന്ത്യയില്‍ സാമുദായിക അസ്വാരസ്യം വളര്‍ത്തുന്നതിനുള്ള അപായപ്രചരണങ്ങളിലും ശ്രമങ്ങളിലും ഏര്‍പ്പെടുന്നതിനുപകരം ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ, സുരക്ഷ, ക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കു’ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസ്താവനയക്ക് മറുപടിയായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവന പുറത്തിറക്കി.
‘ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, അഹമ്മദിയകള്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ പാകിസ്ഥാന് നടത്തുന്ന വ്യവസ്ഥാപരമായ പീഡനത്തിന് ലോകം സാക്ഷിയാണ്’ പ്രസ്താവനയില്‍ പറയുന്നു.
ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമര്‍ശത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് പരസ്യശാസന നല്കണമൊയിരുന്നു പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടത്.മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയില്‍ മത സ്വാതന്ത്രൃം നഷ്ടപ്പെട്ടെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. നബിവിരുദ്ധ പരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന
In response to media queries regarding tweet by the Pakistani Prime Minister and statement by its Ministry of Foreign Affairs, the Official Spokesperson Shri Arindam Bagchi said:
“We have noted statements and comments from Pakistan.
The absurdity of a serial violator of minority rights commenting on the treatment of minorities in another nation is not lost on anyone. The world has been witness to the systemic persecution of minorities including Hindus, Sikhs, Christians and Ahmadiyyas by Pakistan.
The Government of India accords the highest respect to all religions. This is quite unlike Pakistan where fanatics are eulogized and monuments built in their honour.
We call on Pakistan to focus on the safety, security and well-being of its minority communities instead of engaging in alarmist propaganda and attempting to foment communal disharmony in India.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: