ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 50 പിറന്നാള്‍ ദിനവത്തില് ആശംസകളുമായി പ്രമുഖര്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ അദേഹത്തിന് ആശംസകള്‍ നേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ എനനിവരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അദേഹത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.
അദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനം പുരോഗതിയുടെ ഉന്നതിയിലേയ്ക്ക് കുതിക്കുന്നു. അദേഹം ജനകീയമായ ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ക്കായി കാഴ്ചവെച്ചു. ജനങ്ങളെ സേവിക്കുന്നതിലേക്കായി അദേഹത്തിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന മഹന്ത് ആവെദ്യനാഥിന്റെയും സാവിത്രിയുടേയും മകനായി 1972 ജൂണ്‍ 5 ന് ഉത്തരാഖണ്ഡിലെ ഗര്‍വാളിലുള്ള പഞ്ചൂര് ഗ്രാമത്തില്‍ യോഗി ജനിച്ചു. അജയ് മോഹന്‍ ബിഷ്ത് എന്നതാണ് പൂര്‍വാശ്രമ നാമം. ഉത്തരാഖണ്ഡിലെ എച്ച്.എന്‍.ബി ഗര്‍വാള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. 1993 ല്‍ വീടുവിട്ടിറങ്ങി സന്യാസ മാര്‍ഗം സ്വീകരിച്ചു.
1998ല്‍ ആദ്യമായി ലോക് സഭയിലേക്ക് ഖോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2017 ല്‍ യുപു മുഖ്യമന്ത്രി ആകുന്നവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2017 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ അദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: