മലപ്പുറം : ഇടത് ഭരണത്തിനെതിരെയായി ജനം തൃക്കാക്കരയില്‍ വിധിയെഴുതിക്കഴിഞ്ഞെന്ന് പി. കെ.കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫിന്റെ ഇതുവരെയുള്ള ഭരണത്തിന്റെ വിലയിരുത്തലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കോടിയേരി തന്നെ പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിനെതിരെ ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മൂന്നാം റൗണ്ട് വോട്ടെണ്ണുമ്പോള്‍ ഉമ തോമസ് ആറായിരം വോട്ടുകള്‍ക്ക് മുന്നിലാണ്. 2021 ല്‍ പി ടി തോമസ് ആറായിരത്തിലേക്ക് എത്തിയത് ഏഴാം റൗണ്ടിലാണ്. യുഡിഎഫും ഉമാ തോമസും മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്.
ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ കാല്‍ഭാഗം എണ്ണി തീര്‍ന്നപ്പോള്‍ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്. അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ ബാക്കി നില്‍ക്കേ പി.ടി. തോമസിനും മുകളിലേക്ക് ഉമയുടെ ലീഡ് നീങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: