ശിവഗിരി : മധുരയിലെ ശിവാനന്ദ സരസ്വതി ആശ്രമം അധിപന്മാര് ശിവഗിരി മഠം സന്ദര്‍ശിച്ചു.
ശ്രീരാമകൃഷ്ണ തപോവനം തിരുപ്പറത്തും സ്വാമി പരമാനന്ദ, ശിവാനന്ദ ആശ്രമത്തിലെ സ്വാമി ശിവാനന്ദസുന്ദരാനന്ദ, ശിവാനന്ദ തപോവനത്തിലെ സ്വാമി രാമാനന്ദ എന്നിവരും ശ്രീരാമകൃഷ്ണപരമ്പരയില്പ്പെട്ടത്രിച്ചി ചിത്ഭവാനന്ദ സ്വാമിയുടെ ശിഷ്യന്മാരും ഒപ്പമുണ്ടായിരുന്നു.
സ്വാമിമാര്‍, ശാരദാമഠം, വൈദിക മഠം, മഹാസമാധി പീഠം എന്നിവിടങ്ങളലില് ദര്‍ശനം നടത്തി അനുഗ്രഹം തേടി അതിഥി മന്ദിരത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുമായി സംഭാഷണം നടത്തി. സ്വാമിമാര്‍ ഉപചാരപൂര്‍വ്വം ഉപഹാരങ്ങളും കാവിവസ്ത്രങ്ങളും ദക്ഷിണയും സമര്‍പ്പിച്ചു.
തങ്ങളുടെ ഗുരുവായ ഋഷികേശിലെ ശിവാനന്ദ സരസ്വതി സ്വാമികള്‍ ശ്രീനാരായണ ഗുരുദേവന്റെ മാര്‍ഗത്തില്‍ സഞ്ചരിച്ച മഹാത്മാവാണെന്ന് മഠാധിപന്മാര് അറിയിച്ചു. ശിവഗിരി മഹാസമാധി പീഠം സന്ദര്‍ശിക്കണമെന്നത് തങ്ങളുടെ ചിരകാല സ്വപ്നമായിരുന്നുവെന്നും സാധിച്ചത് മഹാ ഭാഗ്യമായി എന്നും സ്വാമിമാര്‍ പങ്കുവച്ചു. സ്വാമിമാര്‍ക്കൊപ്പം ശ്രീരാമകൃഷ്ണ പരമ്പരയില്‍പ്പെട്ട ത്രിച്ചി ചിത്ഭവാനന്ദ സ്വാമിയുടെ ശിഷ്യന്മാരും ബ്രഹ്മചാരിയും ഉണ്ടായിരുന്നു.
ശിവഗിരി മഠത്തിലെ സംന്യാസിമാരെ ശിവാനന്ദ മഠത്തിലേയ്ക്ക് ക്ഷണിച്ച ശേഷമായിരുന്നു സംന്യാസിമാര്‍ മടങ്ങിയത്.
ശിവാനന്ദ സരസ്വതി മഠം മഠാധിപന്മാര് ശിവിഗിരി മഠം സന്ദര്‍ശിച്ചപ്പോള്‍ മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ഗുരുപ്രസാദ് സ്വാമി, ഹംസ തീര്‍ത്ഥ സ്വാമി എന്നിവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: