ശ്രീനഗര്‍: 1990കളിലേത് പോലെ ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളെയും മറ്റ് ഹിന്ദുക്കളേയും കശ്മീരില്‍ നിന്നോടിക്കാന്‍ തുനിഞ്ഞ് ഹിന്ദുക്കളെ ലാക്കാക്കി കൊല തുടരുകയാണ് കശ്മീര്‍ തീവ്രവാദികള്‍. കുല്‍ഗാമിലെ ഒരു സ്കൂള്‍ ടീച്ചറായ രജനി ബാലയെ വധിച്ച് 72 മണിക്കൂര്‍ കഴിയും മുമ്പ് കുല്‍ഗാമില്‍ തന്നെ രാജസ്ഥാനില്‍ നിന്നുള്ള ഹിന്ദുവായ ബാങ്ക് മാനേജരെ ബുധനാഴ്ച തീവ്രവാദികള്‍ വെടിവെച്ച് കൊന്നു.
ഇലാഖാഹി ദെഹാതി ബാങ്കിന്റെ ആരെ ശാഖയിലേക്ക് ഇരച്ചുകയറിയ തീവ്രവാദികള്‍ മാനേജരായ വിജയ കുമാറിനെ വെടിവെച്ച് കൊന്നശേഷം ഓടിപ്പോവുകയായിരുന്നു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ തീവ്രവാദികള്‍ വെടിവെച്ച ശേഷം ഓടിമറയുന്നത് കാണാം. വിജയ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഈയിടെയാണ് രാജസ്ഥാന്‍ സ്വദേശിയായ വിജയ് കുമാര്‍ ബാങ്കില്‍ ജീവനക്കാരനായി ചേര്‍ന്നത്.രണ്ട് മാസങ്ങളില്‍ മാത്രം ഇതോടെ എട്ട് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റായ രാഹുല്‍ ഭട്ടിനെ ബദ്ഗാമിലെ മജിസ്ട്രേറ്റ് ഓഫീസിലാണ് വെടിവെച്ച് കൊന്നത്.
ഹിന്ദുസ്ഥാന്‍ ടൈംസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം കാണാം:
സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ തൊട്ടടുത്തള്ളവരോ ആണ് തീവ്രവാദികള്‍ക്ക് ഹിന്ദുക്കളായ ജീവനക്കാരെ കുറിച്ച് കൃത്യമായ വിവരം കൈമാറുന്നത്. തീവ്രവാദികള്‍ക്ക് തങ്ങാന്‍ ഇടം നല്‍കുന്നതും ഈ ഇടനിലക്കാരാണെന്ന് സംശയിക്കപ്പെടുന്നു.
1990ല്‍ ജനവരിയ്‌ക്കും മാര്‍ച്ചിനുമിടയില്‍ 1,20,000 മുതല്‍ 1,40,000 ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളാണ് ഇസ്ലാമികെ തീവ്രവാദികളെ ആക്രമണം ഭയന്ന് കശ്മീര്‍ താഴ് വര വിട്ട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് ഓടിപ്പോയത്. ഇതുപോലെ
ഹിന്ദുക്കളായ ജോലിക്കാരെ തിരഞ്ഞ് പിടിച്ച് കൊല്ലുക വഴി പുതുതായി കശ്മീരിലേക്ക് തിരിച്ചെത്തിയ കശ്മീര്‍ ബ്രാഹ്മണരെയും മറ്റ് ഹിന്ദുക്കളേയും അന്യസംസ്ഥാനക്കാരേയും കശ്മീരില്‍ നിന്നും ഓടിക്കാനാണ് കശ്മീര്‍ തീവ്രവാദികള്‍ ശ്രമിക്കുന്നത്.
പണ്ട് കശ്മീര്‍ താഴ് വര വിട്ടോടിപ്പോയ കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഭൂമിയും ജോലിയും നല്‍കി തിരിച്ചുകൊണ്ട് വരാനുള്ള ശ്രമത്തിലാണ് തീവ്രവാദികള്‍. മോദി സര്‍ക്കാര്‍ ഏകദേശം 4,000 കശ്മീരി പണ്ഡിറ്റുകള്‍ക്കാണ് ജോലി നല്‍കിയിരിക്കുന്നത്. ഇതിനെ അട്ടിമറിക്കാനാണ് തീവ്രവാദികളും കശ്മീരിലെ മോദി വിരുദ്ധ രാഷ്‌ട്രീയപാര്‍ട്ടികളും കൈകോര്‍ത്ത് ശ്രമിക്കുന്നത്. ഒരു ഭീതി പരത്തിയാല്‍ സ്വാഭാവികമായും ജീവനക്കാരായ കശ്മീരി പണ്ഡിറ്റുകളും മറ്റ് ഹിന്ദുക്കളും സിഖുകാരും അന്യസംസ്ഥാനങ്ങളില്‍ നിന്നും അവിടെ ജോലി ചെയ്യാനെത്തിയവരും കശ്മീര്‍ വിടാന്‍ പ്രേരിപ്പിക്കപ്പെടും. ഈ മരണഭീതി വിതയ്‌ക്കുന്നതിന്റെ ഭാഗമാണ് ഇത്തരം കൊലകള്‍.
ഇതിനെതിരെ ജൂണ്‍ 3 വെള്ളിയാഴ്ച ഉന്നതതലയോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കശ്മീരിലെ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും.
കഴിഞ്ഞ ദിവസം കശ്മീരിലെ സംബ ജില്ലയിലെ ഗോപാല്‍പൊര പ്രദേശത്തെ ഹൈസ്കൂളില്‍ അധ്യാപികയായിരുന്ന രജ് നി ബാലയെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നിരുന്നു. സ്കൂള്‍ അസംബ്ലി കഴിഞ്ഞയുടന്‍ സ്കൂളിന് പുറത്തായിരുന്ന രജ് നി ബാലയെ ശിരസ്സില്‍ വെടിയുതിര്‍ത്താണ് തീവ്രവാദികള്‍ കൊല ചെയ്തത്. ആപ്പിള്‍ തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട് കിടക്കുന്ന സ്കൂളായതിനാല്‍ തീവ്രവാദികള്‍ക്ക് കടന്നുവരാന്‍ എളുപ്പമാണ്. ഈയിടെ പട്ടികജാതി വിഭാഗത്തിനുള്ള സംവരണത്തിലാണ് രജ് നി ബാലയ്‌ക്ക് ജോലി ലഭിച്ചത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികരണം ആരാഞ്ഞപ്പോള്‍ മുന്‍ മഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മോദി വിരുദ്ധനുമായ ഫാറൂഖ് അബ്ദുള്ള. നടത്തിയ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. ‘ഇനി എല്ലാവരും കൊല്ലപ്പെടും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കശ്മീരിലെ എല്ലാ ഹിന്ദുക്കളും കൊല്ലപ്പെടുമെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതില്‍ നിന്നു തന്നെ കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ വികാരം മനസ്സിലാക്കാവുന്നതാണ്.
അതേ സമയം തീവ്രവാദികള്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസും സേനയും ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാണ്ട് ആറോളം തീവ്രവാദികളെ വെടിവെച്ച് കൊന്നു. തിരച്ചിലും ശക്തമാണ്. മെയ് മാസത്തില്‍ മാത്രം 27 തീവ്രവാദികളെ കൊന്നു. ഇതോടെ 2022ല്‍ മാത്രം 90 ആയി. ലഷ്കര്‍ ഇ ത്വയിബയുടെ മനുഷ്യബോംബുകളാകാന്‍ വന്നവരെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. ആയുധം നിറച്ച ഡ്രോണുകള്‍ വഴി ആക്രമണം നടത്താനുള്ള പദ്ധതിയും തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: