Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐഡിബിഐ ബാങ്കില്‍ 1044 എക്‌സിക്യൂട്ടീവ്‌സ്, 500 അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകള്‍; അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം

ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദം പ്രായം 20-25 വയസ്സ്. 1997 ഏപ്രില്‍ രണ്ടിന് മുന്‍പോ 2002 ഏപ്രില്‍ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

വൈശാഖ് ജി.നായര്‍ by വൈശാഖ് ജി.നായര്‍
Jun 2, 2022, 04:46 pm IST
in Career
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ ആസ്ഥാനമായ-ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ ബാങ്ക് ലിമിറ്റഡ്) പരസ്യനമ്പര്‍ 1/2022-23 പ്രകാരം ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

* എക്‌സിക്യൂട്ടീവ്‌സ്- ഒഴിവുകള്‍ 1044. (ജനറല്‍  418, ഇഡബ്ല്യുഎസ്-104, എസ്‌സി-175, എസ്ടി-79, ഒബിസി-268, പിഡബ്ല്യുബിഡി-41). കരാര്‍ നിയമനമാണിത്. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനമെങ്കിലും പ്രവര്‍ത്തന മികവ് പരിഗണിച്ച് രണ്ട് വര്‍ഷം കൂടി സേവന കാലാവധി നീട്ടികിട്ടാവുന്നതാണ്. മൂന്ന് വര്‍ഷത്തെ സേവനം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ‘ഗ്രേഡ് എ’ അസിസ്റ്റന്റ് മാനേജര്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കും. യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദം പ്രായം 20-25 വയസ്സ്. 1997 ഏപ്രില്‍ രണ്ടിന് മുന്‍പോ 2002 ഏപ്രില്‍ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കവരത്തി   ജൂലൈ 9 ന് ദേശീയതലത്തില്‍ ബംഗ്ലൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്ന ഓണ്‍ലൈന്‍ ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ്, ഡോക്യുമെന്റ് വേരിഫിക്കേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ലോജിക്കല്‍ റീസണിങ്, ഡാറ്റാ അനാലിസിസ് ആന്റ് ഇന്റര്‍പ്രട്ടേഷന്‍, ഇംഗ്ലീഷ് ലാഗ്വേവേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, ജനറല്‍/ഇക്കോണമി/ബാങ്കിങ് അവയര്‍നെസ്/കമ്പ്യൂട്ടര്‍/ഐടി വിഷയങ്ങളിലായി 200 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ടെസ്റ്റിനുണ്ടാവും. രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. പരമാവധി 200 മാര്‍ക്കിനാണ് പരീക്ഷ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ വര്‍ഷം പ്രതിമാസം  29000 രൂപയും രണ്ടാമത്തെ വര്‍ഷം 31000 രൂപയും മൂന്നാമത്തെ വര്‍ഷം 34000 രൂപയുമാണ് ശമ്പളം.

* അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ), ഒഴിവുകള്‍-500 (ജനറല്‍- 200, ഇഡബ്ല്യുഎസ്- 50, ഒബിസി- 101, എസ്‌സി- 121, എസ്ടി- 28, പിഡബ്ല്യുബിഡി- 20). ഐഡിബിഐ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ 2022- 23  വര്‍ഷം നടത്തുന്ന ബാങ്കിങ് ആന്റ് ഫിനാന്‍സ് പിജി  ഡിപ്ലോമ (പിജിഡിബിഎഫ്) കോഴ്‌സില്‍ പഠിച്ച് വിജയിച്ചവര്‍ക്കാണ് നിയമനം. പിജിബിഡിഎഫ് അഡ്മിഷന്‍ ടെസ്റ്റ് ജൂലൈ 23 ന് നടക്കും. പ്രവേശന യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. പ്രായപരിധി 21-28 വയസ്സ്. 1994 ഏപ്രില്‍ രണ്ടിന് മുമ്പോ 2001 ഏപ്രില്‍ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

‘പിജിബിഡിഎഫ്’ പ്രവേശനം ലഭിക്കുന്നവര്‍ മൂന്നര ലക്ഷം രൂപ പ്രോഗ്രാം ഫീസായി നല്‍കണം. കോഴ്‌സ്ഫീസ്, ലോഡ്ജിങ്/ബോര്‍ഡിങ്, മറ്റ് പഠന ചെലവുകള്‍ അടക്കമാണിത്. ഗഡുക്കളായും ഫീസ് സ്വീകരിക്കും. ഐഡിബിഐ ബാങ്കില്‍നിന്നു ആവശ്യമുള്ളവര്‍ക്ക് വിദ്യാഭ്യാസവായ്പ ലഭിക്കും.

ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ആദ്യത്തെ 9 മാസക്കാലം പ്രതിമാസം 2500 രൂപ വീതം സ്റ്റൈപ്പന്റുണ്ട്. മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പ് കാലയളവില്‍ പ്രതിമാസം 10,000 രൂപ ലഭിക്കും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ) ആയി 36000- 63840 രൂപ ശമ്പള നിരക്കില്‍ നിയമിക്കുന്നതാണ്. മൂന്ന് വര്‍ഷത്തെ സര്‍വ്വീസ് ബോണ്ട് നല്‍കണം.

സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.idbibank.in/careers ല്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. അപേക്ഷ ജൂണ്‍ 3 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 1000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 200 രൂപമതി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. എക്‌സിക്യൂട്ടീവ്‌സ് റിക്രൂട്ട്‌മെന്റ് ‘പിജിഡിബിഎഫ്-2022-23’ അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപ്‌ഡേറ്റുകളും വെബ്‌സൈറ്റില്‍ ലഭിക്കും.

വെസ്റ്റേണ്‍ റെയില്‍വേയില്‍ ട്രേഡ് അപ്രന്റീസ്: ഒഴിവുകള്‍ 3612, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 27 നകം

വെസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളിലേക്കും വര്‍ക്ക്‌ഷോപ്പുകളിലേക്കും വിവിധ ട്രേഡുകളില്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 3612 ഒഴിവുകളുണ്ട്. യോഗ്യത- 50% മാര്‍ക്കോടെ പത്താംക്ലാസ്/എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ/എന്‍സിവിടി/എസ്‌സിവിടി/എസ്‌സിവിടി/ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. പ്രായപരിധി 27/06/2022 ല്‍ 15-24 വയസ്സ്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.

ഫിറ്റര്‍, വെല്‍ഡര്‍ ടര്‍ണര്‍, മെഷ്യനിസ്റ്റ്, കാര്‍പ്പന്റര്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക് ഡീസല്‍/മോട്ടോര്‍ വെഹിക്കിള്‍ പ്രോഗ്രാമിങ് ആന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, വയര്‍മാന്‍ മെക്കാനിക് റെഫ്രിജറേഷന്‍ ആന്റ് എസി/എല്‍ &ടി കേബിള്‍, പൈപ്പ് ഫിറ്റര്‍/പ്ലംബര്‍, ഡ്രാഫ്റ്റ്‌സ്മാന്‍(സിവില്‍), സ്റ്റെനോഗ്രാഫര്‍ ട്രേഡുകാര്‍ക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.rrc-wr.comല്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 27 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാവുന്നതാണ്.

Tags: vacancycareerഐഡിബിഐ ബാങ്ക്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സിഎസ്‌ഐആര്‍ ഗവേഷണ സ്ഥാപനങ്ങളില്‍ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്സ്റ്റന്റ്, സ്‌റ്റെനോഗ്രാഫര്‍

Career

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍/ട്രേഡ്‌സ്മാന്‍

Education

പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പിന് 31 വരെ അപേക്ഷിക്കാം

Career

ഒഴിവ്, പരിശീലനം, അപേക്ഷ, പരീക്ഷാ ഫലം

Career

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍, നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies