ന്യൂദല്‍ഹി: 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ തീയേറ്ററില്‍ സിനിമ കണ്ടു.ദല്‍ഹിയില്‍ ‘സാമ്രാട്ട് പൃഥിരാജ്’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് അമിത് ഷായും കുടുംബവും എത്തിയത്.’ സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്കാരത്തെയാണ് സിനിമ ചിത്രീകരിച്ചത്.മദ്ധ്യകാലഘട്ടത്തിന് സ്ത്രീകള്‍ ആസ്വദിച്ചിരുന്ന രാഷ്ട്രീയ അധികാരത്തെക്കുറിച്ചും തെരഞ്ഞെടുക്കാനുളള സ്വാതന്ത്രത്തെക്കുറിച്ചും വളരെ ശക്തമായ പ്രസ്താവന സിനിമ മുന്നോട്ട് വെയ്ക്കുന്നു, ഒരു ചരിത്ര വിദ്യാര്‍ത്ഥിയെന്ന നിലയില്‍ , ഇന്ത്യയുടെ സാംസ്കാരിക യുദ്ധങ്ങള്‍ ചിത്രീകരിച്ച സിനിമ ആസ്വദിക്കുക മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് ചിത്രത്തിന്റെ പ്രധാന്യം എത്രത്തോളമാണെന്ന് മനസിലാക്കുകയും ചെയ്തുവെന്ന് അമിത് ഷാ പറഞ്ഞു.
പരിപാടിയുടെ അവസാനം രസകരമായ സംഭവവും അരങ്ങേറി.പ്രസംഗത്തിന് ശേഷം പുറത്തേക്ക് പോകുന്നതിനായി അമിത് ഷാ മുന്നോട്ട് നടന്നപ്പോള്‍ ഭാര്യ സോനല്‍ ഷാ എങ്ങോട്ട് പോകണമെന്ന് അറിയാതെ ആശങ്കപ്പെട്ടുനിന്നു.ഇത് കണ്ട് അമിത് ഷാ അരികിലെത്തി രാജാവും, രാഞ്ജിയും അഭിസംബോധന ചെയ്യുന്നത് പോലെ ‘ചലിയെ ഹുക്കും( വരു രാഞ്ജി) എന്ന് പറഞ്ഞ് ഭാര്യയെ കൂട്ടിക്കൊണ്ടുപോയത് സദസില്‍ കൈക്കയടിയും, ചിരിയും പടര്‍ത്തി.സാമ്രാട്ട് പൃഥിരാജില്‍ അക്ഷയ്കുമാറും, മുന്‍ലോകസുന്ദരി മാനുഷി ചില്ലറുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ചിത്രം നാളെ റിലീസാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: