ന്യൂദല്‍ഹി: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനിനെ ന്യായീകരിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മന്ത്രിക്കെതിരെയുള്ള കേസ് വ്യാജമാണ്. ആംആദ്മിക്കാര്‍ തികഞ്ഞ രാജ്യസ്നേഹികളാണെന്നും തലപോയാലും രാജ്യത്തെ വഞ്ചിക്കില്ലെന്നും കേജരിവാള്‍ പറഞ്ഞു.
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ക്കുന്ന കമ്പനിയുമായി ഹവാല ഇടപാടുകള്‍ നടത്തിയ കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്തത്. ജെയിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും വലിയ തുക ക്രെഡിറ്റ് ചെയ്യുകയും അത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങിയെന്നും ഇഡി വ്യക്തമാക്കി.
ആം ആദ്മി നേതാവിന്റെ 4.81 കോടി രൂപ ഇഡി കണ്ടുകെട്ടുകയുമുണ്ടായി. രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: