ഷിംല: പ്രധാനമന്ത്രിയല്ല, 130 കോടി പൗരന്മാരുടെ പ്രധാന സേവകനാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഷിംലയില്‍ നടന്ന ഗരീബ് കല്യാണ്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായല്ല, 130 കോടി പൗരന്മാരുടെ കുടുംബാംഗമായാണ് താന്‍ എപ്പോഴും നിലകൊള്ളുന്നത്. ഫയലില്‍ ഒപ്പിടുമ്പോള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നത്. അതു കഴിഞ്ഞാല്‍ പ്രധാനമന്ത്രിയല്ല, നിങ്ങളുടെ കുടുംബത്തിലെ ഒരംഗവും 130 കോടി ജനങ്ങളുടെ പ്രധാനസേവകനുമാണ്. രാജ്യത്തിന് വേണ്ടി തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ടൈങ്കില് അത് 130 കോടി ജനങ്ങളുടെ അനുഗ്രഹാശിസ്സുകള്കൊïു മാത്രമാണ്. ഈ കുടുംബം മാത്രമാണ് തനിക്കുള്ളത്. നിങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാം. ഈ ജീവിതവും നിങ്ങള്‍ക്കുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഴിമതിയെ വ്യവസ്ഥിതിയുടെ അവിഭാജ്യഘടകമായി കണക്കാക്കിയിരുന്ന സര്‍ക്കാരുകളാണ് നേരത്തെയുണ്ടായിരുന്നത്. അഴിമതിക്കെതിരെ പോരാടുന്നതിനുപകരം സര്‍ക്കാരുകള്‍ അതിന് വഴങ്ങുകയായിരുന്നു. പദ്ധതികളുടെ പണം ആവശ്യക്കാരിലെത്തുംമുമ്പു കൊള്ളയടിക്കപ്പെടുന്നതു രാജ്യം നോക്കിനിന്നു. ശാശ്വതമെന്നു മുമ്പു കരുതിയ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ മിക്കവാറും എല്ലാ കുടുംബങ്ങളും ഒന്നല്ലെങ്കില്‍ മറ്റൊരു പദ്ധതിയുടെ പ്രയോജനം നേടുന്നുണ്ട്. നമ്മുടെ കഴിവിനു മുന്നില്‍ ഒരു ലക്ഷ്യവും അസാധ്യമല്ല. ഇന്നു ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. റെക്കോര്‍ഡ് വിദേശ നിക്ഷേപമാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. കയറ്റുമതിയിലും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. എല്ലാവരും മുന്നോട്ടുവന്ന് രാജ്യത്തിന്റെ പുരോഗതിയുടെ പാതയില്‍ അവരവരുടെ പങ്കുവഹിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: