തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്തും വിളനാശത്തിലുമെല്ലാം കര്ഷകന് പട്ടിണിയാവാതിരിക്കാന്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ഏറെ ഗുണം ചെയ്തുവെന്ന് വിദേശകാര്യ മന്ത്രി വി.മുരളീധരന് പറഞ്ഞു. വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഊന്നലാണ് ഈ എട്ടുവര്ഷത്തില് നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ഏകദേശം 11 കോടി ചെറുകിട കര്‍ഷക്കായി 1.45 ലക്ഷം കോടി രൂപ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിപദ്ധതിക്ക് കീഴില്‍ നല്കിയിരിക്കുന്നു. കാര്‍ഷിക ബജറ്റ് പലമടങ്ങ് വര്‍ധിച്ചു. കാര്‍ഷിക വായ്പയും രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു. കൃഷിയെ ആധുനികവും കാര്യക്ഷമവുമാക്കുന്നതിന് നൂതന ആശയങ്ങള്‍ ഓരോ വര്‍ഷവും ഗവണ്മെന്റ് മുന്നോട്ട് വയ്ക്കുന്നു. കര്‍ഷിക മേഖലയില്‍ വിപ്ലവകരാമായ മാറ്റം ഉണ്ടാക്കുന്ന മുന്നേറ്റമാണ് ദ്രവരൂപത്തിലുള്ള നാനോ യൂറിയ നിര്‍മ്മാണം വ്യാവസായികമായി ഉത്പാദിപ്പിക്കാന്‍ തുടക്കം കുറിച്ചതെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് 80 കോടി ജനങ്ങള്‍ക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായി വെല്ലുവിളികളെ അവസരങ്ങളായി കാണുന്നതാണ് പ്രധാനമന്ത്രിയുടെ ശൈലി. മഹാമാരി തീര്‍ത്ത ഒറ്റപ്പെടുത്തലില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന വലിയ ആശയം ഉടലെടുക്കുന്നത് അങ്ങനെയാണ്. അര്‍പ്പണമനോഭാവവും സേവനസന്നദ്ധതയും കഠിനാധ്വാനവും നിസ്വാര്‍ഥമായ രാജ്യസ്നേഹവുമാണ് നരേന്ദ്രമോദി എന്ന നേതാവിന്റെ ശക്തിശിലകള്‍. സാമ്പത്തികപുരോഗതി, ഒപ്പം എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം. ഈ രണ്ട് കാര്യങ്ങളിലൂന്നിയാണ് കേന്ദ്ര ഗവണ്മെന്റിന്റെ പ്രവര്‍ത്തനം. ഗവേഷണം ജനക്ഷേമത്തിന് ആക്കി മാറ്റി. ഗവേഷക സ്ഥാപനങ്ങള്‍ ജനതാത്പര്യവും ജനങ്ങളുടെ ആവശ്യങ്ങളും നിറവേറ്റുന്നവ യാക്കി മാറ്റി. ശുചിത്വഭാരത് മിഷന് ശൗചാലയം നിര്‍മ്മിക്കുന്നത് എന്ന തരത്തിലാണ് എല്ലാവരും കാണുന്നത്. എന്നാല്‍ അടുത്തകാലത്ത് നടത്തിയ പഠനത്തത്തില്‍ വ്യക്തമായത് പദ്ദതി നടപ്പിലാകക്കിയ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമങ്ങള്‍ 22 ശതമാനം കുറഞ്ഞു എന്നാണ്. ലാസംഗം, മാനഭംഗകേസുകളില്‍ 14 ശതമാനവും കുറവും വന്നു.
ഇന്ത്യയുടെ വിദേശനയം സമഗ്രമായി അഴിച്ചുപണിത എട്ടുവര്‍ഷങ്ങളാണ് പൂര്‍ത്തിയാകുന്നത്. ദേശീയതാല്പര്യം മാത്രമായി വിദേശനയത്തിന്റെ കാതല്‍. ആരോടും അങ്ങോട്ടു പോയി പ്രശ്നമുണ്ടാക്കാന്‍ നമ്മള് പോവില്ല. പക്ഷേ ഇങ്ങോട്ട് വന്നാല്‍ കര്‍ശനമായ മറുപടി. ഇതാണ് അതിര്‍ത്തിയില്‍ നമ്മുടെ നയം. ഇന്ത്യയെന്ന രാജ്യത്തെയും അതിന്റെ പ്രധാനമന്ത്രിയെയും ലോകം ആദരവോടെ നോക്കിക്കാണുന്നത് നമ്മുടെ നയം മൂലമാണ്. ഒമ്പതാം വര്‍ഷത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് പ്രധാനമന്ത്രി നമ്മെ നയിക്കുകയാണ്. വിമര്‍ശകരും സ്ഥാപിത താല്പര്യക്കാരും എത്ര ഇകഴ്ത്താന്‍ ശ്രമിച്ചാലും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നരേന്ദ്രമോദിയിലും അദ്ദേഹത്തിന്റെ സര്‍ക്കാരിലുമുള്ള വിശ്വാസം ചോര്‍ന്നു പോവുകയില്ലെന്നും ശ്രീ. മുരളീധരന് പറഞ്ഞു.
മോദി ഗവണ്മെന്റിന്റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിവരിക്കുന്ന കൈപുസ്തകത്തിന്റെ പ്രകാശനവും കേന്ദ്ര സഹമന്ത്രി നിര്‍വ്വഹിച്ചു. പ്രധാനമന്ത്രിയും ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തിന്റെ തത്സമയ സംപ്രേഷണവും അദ്ദേഹം വീക്ഷിച്ചു വിവിധ കാര്‍ഷിക മേഖലകളില്‍ വിജയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. ഐസിഎആര്‍ സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ.എം.എന്‍.ഷീല, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. വി. പളനിച്ചാമി, എസ്ബിഐ ജനറല്‍ മാനേജര്‍ വി.സീതാറാം, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍മാനേജര്‍ ജയിംസ് പി ജോര്‍ജ്ജ്, കൗണ്‍സിലര്‍ എസ്.ആര്.ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രത്തിന്റെ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനം ശ്രീ. മുരളീധരന് ഉദ്ഘാടനം ചെയ്തു. രണ്ടായിരത്തോളം കര്‍ഷകര്‍ പങ്കെടുത്തു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഇഎസ്എസ് മേധാവിയുമായ ഡോ.ഷീല ഇമ്മാനുവല്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ക്രോപ്പ് പ്രൊഡക്ഷന്‍ വിഭാഗം മേധാവിയുമായ ഡോ.ജി.ബൈജു നന്ദിയും പറഞ്ഞു. പ്രദര്‍ശനം ജൂണ്‍ നാല് വരെ പൊതുജനങ്ങള്‍ക്കായി തുറന്നിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: