കോട്ടയം : മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരുപറഞ്ഞ് സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ കോളനികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്പ്പെടുത്തുന്നപട്ടിക വര്‍ഗ വകുപ്പ് തീരുമാനം പിന്‍വലിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ എസ് ബിജു. ഗവേഷണം, വിവരശേഖരണം, ഇന്റ്റേണ്‍ഷിപ്പ്, ക്യാമ്പ്, വീഡിയോഗ്രാഫി എന്നിവയ്ക്ക് നല്‍കിവരുന്ന അനുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിലൂടെ പട്ടികവര്‍ഗ്ഗ ജനക്ഷേമ സര്‍ക്കാരെന്ന പൊയ്മുഖം ജനസമക്ഷം പൊളിഞ്ഞു വീഴുമെന്ന ഭ യമാണ് സര്‍ക്കാരിനെ സന്ദര്‍ശന വിലക്കിന് പ്രേരിപ്പിക്കുന്നത്.
വനമേഖലയിലെ ദുരിതങ്ങളും സാമൂഹ്യ പ്രശ്നങ്ങളും നാള്‍ക്ക് നാള് വര്‍ധിച്ചു വരുന്നത് സര്‍ക്കാരിന്റെയും എസ് റ്റി വകുപ്പിന്റെയും നിഷ്ക്രിയത്വ ത്തിന്റെയും കെടുകാര്യസ്ഥതയുടെയും പരിണിത ഫലമാണ്. വനഭൂമിയുടെ നേരവകാശികളെ വനത്തിനുള്ളില്‍ തടവറ തീര്‍ത്ത് അടച്ചിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേന്ദ്ര സംസ്ഥാന പദ്ധതി ഫണ്ട് പോലും വിനിയോഗിക്കാതെ സഹസ്ര കോടികളാണ് സര്‍ക്കാര്‍ പാഴാക്കുന്നത്. ദരിദ്രരും തൊഴില്‍ രഹിതരും ഭൂരഹിതരുമായി തീരുന്ന വനവാസി സമൂഹത്തെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നില്ല. വന അതിര്‍ത്തിക്കുള്ളില്‍ ഹൈന്ദവ ആരാധനയ്ക്കു മാത്രം വിലക്കും ഇതരര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും സര്‍ക്കാരിന്റെ നയമെന്ന് ഈ എസ്. ബിജു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: